എംഎസ്എംഇ ഫോറം പ്രഭാഷണപരിപാടിയിൽ ഗ്രേസി റെജി സംസാരിക്കുന്നു.
കൊച്ചി: എംഎസ്എംഇ സ്ഥാപനങ്ങള്‍ ഉത്പാദനശേഷിയും പ്രവര്‍ത്തനക്ഷമതയും തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണു വേണ്ടതെന്ന് എംഎസ്എംഇ വിഭാഗം നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് ഗ്രേസി റെജി.
കേരള മാനേജ്മെന്റ് അസോസിയേഷന് എംഎസ്എംഇ ഫോറം എംഎസ്എംഇകളുടെ ശേഷി വര്‍ധനയെന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.
വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉത്പന്നങ്ങളിലും പ്രവര്‍ത്തനരീതികളിലും മാറ്റം വരുത്താനുള്ള കഴിവ് സംരംഭകര്‍ വികസിപ്പിക്കണം. വ്യത്യസ്തമായ ആശയവും ഉത്പന്നവും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രത്യേകതയും കൈവരിക്കേണ്ടത് കടുത്ത മത്സരത്തെ അതിജീവിക്കാന്‍ സഹായിക്കുമെന്നും ഗ്രേസി റെജി അഭിപ്രായപ്പെട്ടു.
കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. കെ.വി. ജോസ് സ്വാഗതവും ലേഖ ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
Tags : MSME Efficiency KMA Business