ഗായകൻ ഗുലാബ് സിദ്ദു. (വലത്ത്) അക്രമികൾ വെടിവയ്ക്കുന്ന ദൃശ്യവും.
ചണ്ഡിഗഡ്: പഞ്ചാബി ഗായകൻ ഗുലാബ് സിദ്ദുവിന്റെ ബർണാലയിലെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികൾ ആറ് റൗണ്ട് വെടിയുതിർത്തു. ഇന്നലെ വെളുപ്പിന് 1.30നായിരുന്നു സംഭവം.
ഈ സമയം സിദ്ദു ഓസ്ട്രേലിയയിലായിരുന്നു. മാതാപിതാക്കളും ഭാര്യയും മക്കളുമാണു പർവാഹിയിലെ വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. അക്രമികൾ മോട്ടോർസൈക്കിളിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ധോണി ബാൽ എന്ന ഗുണ്ടാനേതാവ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത ഓഡിയോ സമൂഹമാധ്യങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സിദ്ദുവിന് നേരത്തേ ഭീഷണിയുണ്ടായിരുന്നതിനാൽ പൊലിസ് സുരക്ഷഏർപ്പെടുത്തിയിരുന്നു.
Tags : ShotsFired PunjabiSinger GulabSidhu Residence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash