Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PunjabiSinger

പഞ്ചാബി ഗായകൻ ഗുലാബ് സിദ്ദുവിന്‍റെ വസതിക്കുനേരേ വെടിവയ്പ്

ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​​ഞ്ചാ​​​​ബി ഗാ​​​​യ​​​​ക​​​​ൻ ഗു​​​​ലാ​​​​ബ് സി​​​​ദ്ദു​​​​വി​​​ന്‍റെ ബ​​​​ർ​​​​ണാ​​​​ല​​​​യി​​​​ലെ വീ​​​​ട്ടി​​​​ൽ മു​​​​ഖം​​​​മൂ​​​​ടി ധ​​​​രി​​​​ച്ചെ​​​ത്തി​​​യ മൂ​​​​ന്ന് അ​​​​ക്ര​​​​മി​​​​ക​​​​ൾ ആ​​​​റ് റൗ​​​​ണ്ട് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തു. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 1.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഈ ​​​സ​​​മ​​​യം സി​​​​ദ്ദു ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ഭാ​​​​ര്യ​​​​യും മ​​​​ക്ക​​​​ളു​​​​മാ​​​​ണു പ​​​ർ​​​വാ​​​ഹി​​​യി​​​ലെ വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ആ​​​ർ​​​ക്കും പ​​​​രി​​​ക്കി​​​​ല്ല. അ​​​ക്ര​​​മി​​​ക​​​ൾ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ലെ​​​ത്തു​​​ന്ന സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ധോ​​​ണി ബാ​​​​ൽ എ​​​​ന്ന ഗു​​​​ണ്ടാ​​​​നേ​​​​താ​​​​വ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​താ​​​​യി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ത്ത ഓ​​​​ഡി​​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. സി​​​​ദ്ദു​​​​വി​​​​ന് നേ​​​​ര​​​ത്തേ ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ പൊ​​​ലി​​​​സ് സു​​​​ര​​​​ക്ഷ​​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up