x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം, ധാ​തു​ക്ക​ളെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്ക​രു​ത്, ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് സ​മാ​പ​നം 

ഓൺലൈൻ ഡെസ്ക്
Published: September 13, 2026 10:18 PM IST | Updated: September 13, 2026 10:18 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് 18-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് സ​മാ​പ​നം. ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, നി​ർ​ണാ​യ​ക ധാ​തു​ക്ക​ളെ  രാ​ഷ്‌​ട്രീ​യ ആ​യു​ധ​ങ്ങ​ളാ​ക്ക​രു​തെ​ന്നും വി​ത​ര​ണ ശൃം​ഖ​ല​ക​ൾ സു​താ​ര്യ​മാ​യി​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടാ​ൻ ബ്രി​ക്സ് അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ 'പൊ​തു ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം' സ്ഥാ​പി​ക്കും. അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച ഗ​താ​ഗ​ത മാ​തൃ​ക​ക​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി 'ബ്രി​ക്സ് അ​ർ​ബ​ൻ മൊ​ബി​ലി​റ്റി ഹ​ബ്' രൂ​പീ​ക​രി​ക്കും.എം​എ​സ്എം​ഇ മേ​ഖ​ല​യെ പി​ന്തു​ണ​യ്ക്കാ​ൻ പു​തി​യ പോ​ർ​ട്ട​ലും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളും കൊ​ണ്ടു​വ​രും. 

ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്കാ​യി പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ധാ​ന്യ വി​പ​ണി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ധ​ന​കാ​ര്യ പ​ങ്കാ​ളി​ത്ത​വും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ നി​ർ​ദേ​ശി​ച്ചു. പാ​ശ്ചാ​ത്യ ശ​ക്തി​ക​ളു​ടെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ളെ വി​മ​ർ​ശി​ച്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ, എ​ഐ, ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് അ​ഞ്ച് ന​യ​രേ​ഖ​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 

 ലോ​ക ജ​ന​സം​ഖ്യ​യു​ടെ 49.5 ശ​ത​മാ​ന​വും ആ​ഗോ​ള ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ 10 പു​തി​യ പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി 15 രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​മാ​യി പ്ര​ത്യേ​ക ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ത്തി.

Tags : BRICSSummit NewDelhi globalconflict LatestNews DeepikaNews

Recent News

Corehub Up