x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ഏ​ഷ്യ ക​പ്പ് ഫൈ​ന​ൽ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് 

ഓൺലൈൻ ഡെസ്ക്
Published: September 13, 2026 09:40 PM IST | Updated: September 13, 2026 09:40 PM IST

വ​നി​താ ഏ​ഷ്യ ക​പ്പ് ഫൈ​ന​ലിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ദു​ബാ​യ്: വ​നി​താ ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ ഷ​ഫാ​ലി വ​ർ​മ​യും സ്മൃ​തി മ​ന്ഥാ​ന​യും ത​ക​ർ​പ്പ​ൻ അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ നേ​ടി. 

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി​യ ഷ​ഫാ​ലി വ​ർ​മ 24 പ​ന്തി​ലാ​ണ് അ​ർ​ദ്ധ​സെ​ഞ്ചു​റി തി​ക​ച്ച​ത്. 39 പ​ന്തി​ൽ 9 ഫോ​റും 2 സി​ക്‌​സും അ​ട​ക്കം 68 റ​ൺ​സെ​ടു​ത്താ​ണ് താ​രം പു​റ​ത്താ​യ​ത്.  39 പ​ന്തി​ൽ 5 ഫോ​റും 3 സി​ക്‌​സും ഉ​ൾ​പ്പെ​ടെ 59 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ഥാ​ന, ക്യാ​പ്റ്റ​ൻ  ഹ​ർ​മ​ൻ​പ്രീ​ത് കൗ​റു​മാ​യു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ൽ റ​ണ്ണൗ​ട്ടാ​വു​ക​യാ​യി​രു​ന്നു.

ഒ​ന്നാം വി​ക്ക​റ്റി​ൽ ഓ​പ്പ​ണ​ർ​മാ​ർ ചേ​ർ​ന്ന് 121 റ​ൺ​സി​ന്‍റെ വ​മ്പ​ൻ കൂ​ട്ടു​കെ​ട്ടാ​ണ് കെ​ട്ടി​പ്പ​ടു​ത്ത​ത്.2024 ഫൈ​ന​ലി​ലെ തോ​ൽ​വി​ക്ക് പ​ക​രം​വീ​ട്ടി എ​ട്ടാം ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Tags : Sports SportsNews Highlights Cricket

Recent News

Corehub Up