റേഞ്ച് റോവർ ഇ.വി.
മുംബൈ: റേഞ്ച് റോവറിന്റെ ആദ്യ സമ്പൂർണ വൈദ്യുതി മോഡലായ റേഞ്ച് റോവർ ഇലക്ട്രിക് ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചു.
118.5 കിലോവാട്ട് മണിക്കൂർ ബാറ്ററിയുള്ള വാഹനത്തിന് ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കാം.
350 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 22 മിനിറ്റിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
405 കിലോവാട്ട് പവറും 850 എൻഎം ടോർക്കും നൽകുന്ന വാഹനത്തിന് 4.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
Tags : RangeRover ElectricVehicle India Business