‘ബോബ് വേൾഡ് 2.0’ മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ അവതരിപ്പിച്ചു.
മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ പുതുതലമുറ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ‘ബോബ് വേൾഡ് 2.0’ മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി സഞ്ജയ് ലോഹ്യയും ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദും ചേർന്ന് അവതരിപ്പിച്ചു.
വോയ്സ് കമാൻഡിലൂടെ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന വോയ്സ് എനേബിൾഡ് സംവിധാനം, സാമ്പത്തിക ഇടപാടുകൾ പൂർണമായി വിലയിരുത്താൻ സഹായിക്കുന്ന പേഴ്സണൽ ഫിനാൻഷ്യൽ മാനേജ്മെന്റ് മൊഡ്യൂൾ, ഹൈപ്പർ-പേഴ്സണലൈസേഷൻ സൗകര്യവും തത്സമയ സംരക്ഷണം ഉറപ്പാക്കുന്ന മൾട്ടി-ലെയേർഡ് സുരക്ഷാക്രമീകരണങ്ങളും ഈ പുതിയ ആപ്പിലുണ്ട്.
Tags : BankofBaroda Launched BobWorld2.0 Business