x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ല സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ രാ​ത്രി​യി​ലും ലൈ​റ്റും ഫാ​നും ഓ​ൺ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പു​തി​യ വൈ​ദ്യു​തി ന​യം വേ​ണ​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് 

ഓൺലൈൻ ഡെസ്ക്
Published: September 13, 2026 09:04 PM IST | Updated: September 13, 2026 09:04 PM IST

സണ്ണി ജോസഫ്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഉ​ത്പാ​ദ​നം കൂ​ട്ടു​ന്ന​തി​നാ​യി പു​തി​യ വൈ​ദ്യു​തി ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ചി​ല അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ഫീ​ഡ​റു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും ജ​ന​ങ്ങ​ൾ വൈ​ദ്യു​തി അ​നാ​വ​ശ്യ​മാ​യി പാ​ഴാ​ക്ക​രു​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

അ​മി​ത ഉ​പ​യോ​ഗം ഉ​ണ്ടാ​കു​മ്പോ​ൾ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ റീ​ജി​യ​ണ​ൽ ലോ​ഡ് ഡെ​സ്പാ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പെ​ട്ടെ​ന്ന് ഫീ​ഡ​റു​ക​ൾ ഓ​ഫാ​ക്കേ​ണ്ടി വ​രാ​റു​ണ്ട്. മു​ൻ​കൂ​ട്ടി അ​റി​യി​ച്ചു​ത​ന്നെ പ​വ​ർ​ക​ട്ട് ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ചൂ​ട് കൂ​ടി​യ​തും എ.​സി, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തും കാ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 1,000 മെ​ഗാ​വാ​ട്ടി​ന്‍റെ അ​ധി​ക ആ​വ​ശ്യ​ക​ത​യാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

‌പ​ക​ൽ സ​മ​യ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ക​ത്തു​ന്ന​തും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ലൈ​റ്റു​ക​ളും ഫാ​നു​ക​ളും ഓ​ൺ ചെ​യ്ത് ഇ​ടു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ത്രി​യി​ലെ അ​നാ​വ​ശ്യ അ​ല​ങ്കാ​ര ലൈ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. സൗ​രോ​ർ​ജം രാ​ത്രി​കാ​ല ഉ​പ​യോ​ഗ​ത്തി​നാ​യി ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം വ​ഴി സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​ന​വും സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്കും.

വി​പ​ണി​യി​ൽ നി​ന്ന് കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള സാ​ധ്യ​ത​ക​ളും പു​തി​യ ഉ​ത്പാ​ദ​ന പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : SunnyJoseph ElectrictyMinister

Recent News

Corehub Up