x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്ത​പു​ര​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി മ​ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ന്‍​വ​ര്‍ ഇ​ബ്രാ​ഹിം

വെബ്ഡെസ്ക്
Published: September 13, 2026 11:28 PM IST | Updated: September 13, 2026 11:28 PM IST

കാ​​​ര​​​ന്തൂ​​​ര്‍ മ​​​ര്‍​ക്ക​​​സി​​​ലെ​​​ത്തി​​​യ അ​​​ന്‍​വ​​​ര്‍ ഇ​​​ബ്രാ​​​ഹിം കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ര്‍ മു​​​സ്‌​​​ലി​​​യാ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​ന്നു

കോ​​​ഴി​​​ക്കോ​​​ട്: കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ര്‍ മു​​​സ്‌​​​ലി​​​യാ​​​രെ കാ​​​ര​​​ന്തൂ​​​ര്‍ മ​​​ര്‍​ക്ക​​​സി​​​ലെ​​​ത്തി സ​​​ന്ദ​​​ര്‍​ശി​​​ച്ച് മ​​​ലേ​​​ഷ്യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ന്‍​വ​​​ര്‍ ഇ​​​ബ്രാ​​​ഹിം.

അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തെ ഇ​​​ന്ത്യ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ന്ന ബ്രി​​​ക്‌​​​സ് ഉ​​​ച്ച​​​കോ​​​ടി​​​ക്കു ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.40 ഓ​​​ടെ മ​​​ര്‍​ക്ക​​​സി​​​ല്‍ എ​​​ത്തി​​​യ മ​​​ലേ​​​ഷ്യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ മ​​​ര്‍​ക്ക​​​സ് വ​​​ര്‍​ക്കിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു​​​ൾ ഹ​​​കീം അ​​​സ്ഹ​​​രി, സെ​​​ക്ര​​​ട്ട​​​റി സി. ​​​മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ്വീ​​​ക​​​രി​​​ച്ചു.

മ​​​ര്‍​ക്ക​​​സും മ​​​ലേ​​​ഷ്യ​​​ന്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ വി​​​നി​​​മ​​​യ ബ​​​ന്ധ​​​ങ്ങ​​​ള്‍, വി​​​ദ്യാ​​​ഭ്യാ​​​സ-​​​സാം​​​സ്‌​​​കാ​​​രി​​​ക-​​​വൈ​​​ജ്ഞാ​​​നി​​​ക സ​​​ഹ​​​ക​​​ര​​​ണം, മ​​​ലേ​​​ഷ്യ​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക്ഷേ​​​മ​​​കാ​​​ര്യ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ കാ​​​ന്ത​​​പു​​​ര​​​വും മ​​​ലേ​​​ഷ്യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ത​​​മ്മി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

അ​​​ത്താ​​​ഴ​​വി​​​രു​​​ന്നി​​​ലും അ​​​ന്‍​വ​​​ര്‍ ഇ​​​ബ്രാ​​​ഹിം പ​​​ങ്കെ​​​ടു​​​ത്തു. വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, ക​​​ര്‍​ണാ​​​ട​​​ക ആ​​​രോ​​​ഗ്യ മ​​​ന്ത്രി യു.​​​ടി. ഖാ​​​ദ​​​ര്‍, ഇ. ​​​സു​​​ലൈ​​​മാ​​​ന്‍ മു​​​സ്‌​​​ലി​​​യാ​​​ര്‍, സ​​​യ്യി​​​ദ് അ​​​ലി ബാ​​​ഫ​​​ഖി ത​​​ങ്ങ​​​ള്‍, സ​​​യ്യി​​​ദ് ഇ​​​ബ്രാ​​​ഹി​​​മു​​​ല്‍ ഖ​​​ലീ​​​ല്‍ അ​​​ല്‍ ബു​​​ഖാ​​​രി, പേ​​​രോ​​​ട് അ​​​ബ്ദു​​​റ​​​ഹ്‌​​​മാ​​​ന്‍ സ​​​ഖാ​​​ഫി, സി. ​​​മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സി, വി.​​​പി.​​​എം. ഫൈ​​​സി വി​​​ല്യാ​​​പ്പ​​​ള്ളി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സം​​​ബ​​​ന്ധി​​​ച്ചു.

Tags : AnwarIbrahim Talks Kanthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up