NRI
കീത്ലി: കീത്ലി മലയാളി അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച ഈസ്റ്റർ - വിഷു - ഈദ് ആഘോഷങ്ങൾ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യത്തിന്റെയും ആഘോഷചൈതന്യത്തിന്റെയും മനോഹരമായ സംഗമമായി മാറി.
ഏപ്രിൽ 11ന് കീത്ലിയിലെ വിക്ടോറിയ ഹാളിൽ നടന്ന ആഘോഷവിരുന്നിൽ കലയും പാരമ്പര്യവും ഒരുമിച്ചൊഴുകി. കെഎംഎ പ്രസിഡന്റ് ഷിബു മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
സെക്രട്ടറി ടോം ജോസഫ് കഴിഞ്ഞ വർഷം നടന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോർജ് പതിയിൽ സംഘടനയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും അവതരിപ്പിച്ചു.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രഫ. കെ.ടി. ചാണ്ടി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.
പനമ്പള്ളി നഗർ കെഎംഎ ഹൗസിൽ നടന്ന പരിപാടിയിൽ കെഎംഎ മുൻ പ്രസിഡന്റ് സുനിൽ കെ. സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി. സ്വപ്നദർശിയും ചിന്തകനും പുതിയ വഴികൾ തുറന്ന വ്യക്തിയുമാണ് പ്രഫ. കെ.ടി. ചാണ്ടിയെന്ന് സുനിൽ സക്കറിയ പറഞ്ഞു.
മുഖ്യാതിഥിയായി പങ്കെടുത്ത വി ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ‘മനുഷ്യബന്ധങ്ങൾ: വിജയത്തിന്റെ അടിത്തറ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
മനുഷ്യശക്തിയുടെ പ്രാധാന്യം തിരിച്ചറിയുന്നിടത്ത് വിജയം നേടാനാകുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎംഎ മാനേജ്മെന്റ് വാരാഘോഷ പരിപാടികളെക്കുറിച്ച് ഡോ. അനിൽ ജോസഫ് വിശദീകരിച്ചു.
ബി. ബാലഗോപാൽ സ്വാഗതവും അനിൽ വർമ നന്ദിയും പറഞ്ഞു.
Business
കൊച്ചി: ബാങ്കിംഗ് ബിസിനസ് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ വന് മാറ്റങ്ങളാണ് ഈ മേഖലയില് സംഭവിച്ചിട്ടുള്ളതെന്നും സൗത്ത് ഇന്ത്യന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആര്. ശേഷാദ്രി.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ കെഎംഎ ഇന്സൈറ്റ് എക്സ് സീരീസ് പതിനാറാം എഡിഷനില് ‘അതിരുകള്ക്കപ്പുറം: പുതിയ വ്യാപാര സഖ്യങ്ങളുടെ കാലഘട്ടത്തിലെ ബാങ്കിംഗ്’എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കുകളുടെ 30 വര്ഷം മുമ്പത്തെ ബാലന്സ്ഷീറ്റിനെ ഇന്നത്തേതുമായി താരതമ്യം ചെയ്താല് 400 മടങ്ങു വളര്ച്ചയാണ് കാണാനാകുക. ഇന്ത്യയിലെ സാമ്പത്തിക വളര്ച്ച മൂലമാണ് ഇതു സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ഹരികുമാര് അധ്യക്ഷത വഹിച്ചു. ദിലീപ് നാരായണന് സ്വാഗതവും ലേഖ ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 43-ാമത് വാർഷിക കൺവൻഷന് ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി.
മുൻ ഹാബിറ്റാറ്റ് 3 യു എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേശ് സി. മിശ്ര കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ദീർഘകാല വളർച്ചയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കിയുള്ള സാമ്പത്തിക വളർച്ചയാണ് അഭികാമ്യമെന്നും കുമരേശ് സി. മിശ്ര പറഞ്ഞു.
അന്പതിലധികം പ്രഭാഷകരും ആയിരത്തിലധികം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ട്രാൻസ്ഫോർമിംഗ് ഫോർ ഇമ്പാക്റ്റ് എന്നതാണ് ഇത്തവണത്തെ സമ്മേളനപ്രമേയം. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി.ജെ. ജോർജ് (ജിയോജിത്), മധു എസ്. നായർ (കൊച്ചിൻ ഷിപ്പ്യാർഡ്) , എം.പി. അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ട്രാൻസ്ഫർമേഷൻ ഐക്കൺസ് ഓഫ് കേരളയായി ചടങ്ങിൽ ആദരിച്ചു. കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 43-ാമത് വാർഷിക മാനേജ്മെന്റ് കൺവൻഷൻ 15നും 16നും ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. 50ലധികം പ്രഭാഷകർ പങ്കെടുക്കും.
ട്രാൻസ്ഫോർമിംഗ് ഫോർ ഇംപാക്ട് എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. നാളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യുഎൻ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേഷ് സി. മിശ്ര വിശിഷ്ടാതിഥിയാകും.
ദ്വിദിന സമ്മേളനത്തിൽ ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ, കെ മാക് ചെയർ അൾജിയേഴ്സ് ഖാലിദ് എന്നിവർ അറിയിച്ചു. കേരളത്തിലെ മാനേജ്മെന്റ് മേഖലയെ ശക്തിപ്പെടുത്തുക എന്നതാണു കൺവൻഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.
ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി.ജെ. ജോർജ് (ജിയോജിത്), മധു എസ്. നായർ (കൊച്ചിൻ ഷിപ്പ്യാർഡ്) , എം.പി. അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ട്രാൻസ്ഫർമേഷൻ ഐക്കൺസ് ഓഫ് കേരളയായി ആദരിക്കും. ഇവരെ പങ്കെടുപ്പിച്ചുള്ള റൗണ്ട് ടേബിൾ വേണുഗോപാൽ സി. ഗോവിന്ദ് മോഡറേറ്റ് ചെയ്യും.
രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ബിസിനസ്, മാനേജ്മെന്റ് വിദഗ്ധർ സമ്മേളന സെഷനുകളിൽ പങ്കെടുക്കും. കൺവൻഷനിൽ പങ്കെടുക്കാൻ www.kma.org.in സന്ദർശിക്കുക. ഫോൺ: 9072775588.
Kerala
കൊച്ചി: മികച്ച രീതിയില് കഥ പറയാനും നിര്മാണം പൂര്ത്തിയാക്കാനും സാധിക്കുന്ന ദൃശ്യങ്ങള് ഭാഷ പരിഗണിക്കാതെ കാഴ്ചക്കാര് സ്വീകരിക്കുമെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് സീ5 ഗ്ലോബല് മുന് ചീഫ് ബിസിനസ് ഓഫീസര് അര്ച്ചന ആനന്ദ് പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന് ഇന്സൈറ്റ് എക്സ് സീരിസിന്റെ പത്താം എഡിഷനില് ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകര്ക്ക് ഡിജിറ്റല് വീഡിയോ പ്ലാറ്റ്ഫോം സൃഷ്ടി എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അവര്.
ഇന്റര്നെറ്റ് ഡാറ്റ ചെലവു കുറഞ്ഞ് ലഭ്യമായതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ കുതിച്ചു ചാട്ടമുണ്ടായത്. അതോടൊപ്പം വൈ ഫൈയുടെ വരവും ഈ മേഖലയെ സമ്പുഷ്ടമാക്കി.
ലോകത്തില് ഏറ്റവും ചുരുങ്ങിയ ചെലവില് ഡാറ്റ ലഭിച്ചതോടെ മൊബൈല് ഉപയോഗം വര്ധിക്കുകയും കമ്പോളം വിശാലമാവുകയും ചെയ്തു. ഒറ്റ രാത്രി വെളുക്കുന്നതിന് മുമ്പ് നോട്ട് നിരോധനം നടപ്പാക്കിയതോടെ ഡിജിറ്റല് ലോകത്താണ് വളര്ച്ചയുണ്ടായതെന്നും അര്ച്ചന ആനന്ദ് പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് കെ. ഹരികുമാര് അധ്യക്ഷത വഹിച്ചു.
Kerala
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുടെ സ്ഥാനാരോഹണവും 68-ാമത് വാര്ഷിക പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. നാവികസേന മുന് ചീഫ് അഡ്മിറല് ആര്. ഹരികുമാര് മുഖ്യാതിഥിയും ഹാബിറ്റ്സ്ട്രോംഗ് വാര്ട്ടന് സ്ഥാപകൻ രാജന് സിംഗ് വിശിഷ്ടാതിഥിയുമായിരുന്നു.
കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. ലേഖ ബാലചന്ദ്രൻ, ദിലീപ് നാരായണൻ, ഡോ. അനിൽ ജോസഫ്, ബിബു പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു. അൽജിയേഴ്സ് ഖാലിദ് സ്വാഗതവും കെ.അനിൽ വർമ നന്ദിയും പറഞ്ഞു.