കെഎംഎ ഓണസമ്മാന വിതരണം വ്യാപാരി വ്യവസായി ഏകാപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് നേതൃത്വത്തില്‍ അസോസിയേഷന് അംഗങ്ങളായ ആയിരത്തിലേറെ കുടുംബങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഓണ സമ്മാനം നല്കി.
ആയിരത്തോളം രൂപയുടെ വിഭവങ്ങളും അഞ്ചു കിലോ അരിയുമടങ്ങിയ കിറ്റുകളാണ് ഓണസമ്മാനം. വ്യാപാരി വ്യവസായി ഏകാപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എ.വി.ഹരിഹരസുതന് മുഖ്യാതിഥിയായി. ഐശ്വര്യ കുമാരന്, ശോഭന ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പി.മഹേഷ് സ്വാഗതവും ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു.
Tags : Nattuvishesham Local News KMA Onam gift