x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിസിനസ് മേഖലയില്‍ എഐ നേട്ടങ്ങള്‍ കാര്യമായി ലഭിക്കുന്നില്ല: ഡോ. സജി ഗോപിനാഥ്

വെബ്ഡെസ്ക്
Published: September 24, 2026 10:21 PM IST | Updated: September 24, 2026 10:21 PM IST

കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ സ​​​മ്മി​​​റ്റ്

കൊ​​​ച്ചി: നി​​​ല​​​വി​​​ലു​​​ള്ള ബി​​​സി​​​ന​​​സ് പ്ര​​​ക്രി​​​യ​​​ക​​​ളി​​​ലേ​​​ക്ക് നി​​​ര്‍മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ കൂ​​​ട്ടി​​​ച്ചേ​​​ര്‍ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം എ​​​ഐ​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി പ്ര​​​വ​​​ര്‍ത്ത​​​ന​​​രീ​​​തി​​​ക​​​ള്‍ത​​​ന്നെ പു​​​നർരൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് ഡി​​​ജി​​​റ്റ​​​ല്‍ സ​​​യ​​​ന്‍സ​​​സ്, ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ്.

എ​​​ഐ​​​യു​​​ടെ യ​​​ഥാ​​​ര്‍ഥ മൂ​​​ല്യം സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ല്‍ മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​ലൂ​​​ടെ ബി​​​സി​​​ന​​​സ് പ്ര​​​ക്രി​​​യ​​​ക​​​ളി​​​ല്‍ വ​​​രു​​​ത്തു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളി​​​ലും സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന ഫ​​​ല​​​ങ്ങ​​​ളി​​​ലു​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ സ​​​മ്മി​​​റ്റ് 2026 ലു​​​ലു ട്വി​​​ന്‍ ട​​​വ​​​റി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ്യ​​​ക്തി​​​ഗ​​​ത ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി എ​​​ഐ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​തി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ച്ച രീ​​​തി​​​യി​​​ല്‍ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഡോ. ​​​സ​​​ജി പ​​​റ​​​ഞ്ഞു.

കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല്‍ജി​​​യേ​​​ഴ്സ് ഖാ​​​ലി​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന സെ​​​ഷ​​​നി​​​ല്‍ ക്രൗ​​​ഡ്സ്ട്രൈ​​​ക്ക് ഗ്ലോ​​​ബ​​​ല്‍ ബി​​​സി​​​ന​​​സ് സ​​​ര്‍വീ​​​സ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജേ​​​ഷ് മേ​​​നോ​​​ന്‍ പ്ര​​​സം​​​ഗി​​​ച്ചു. ടോം ​​​ജോ​​​ർ​​​ജ് സ്വാ​​​ഗ​​​ത​​​വും ലേ​​​ഖ ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Tags : DrSajiGopinath BusinessSector Benefits AI Significant KMA DigitalSummit

Recent News

Corehub Up