x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ത്‌​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം


Published: May 14, 2026 02:45 PM IST | Updated: May 14, 2026 02:53 PM IST

കീ​ത്‌​ലി: കീ​ത്‌​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (കെ​എം​എ) സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ഐ​ക്യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ചൈ​ത​ന്യ​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ സം​ഗ​മ​മാ​യി മാ​റി.

ഏ​പ്രി​ൽ 11ന് ​കീ​ത്‌​ലി​യി​ലെ വി​ക്ടോ​റി​യ ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​വി​രു​ന്നി​ൽ ക​ല​യും പാ​ര​മ്പ​ര്യ​വും ഒ​രു​മി​ച്ചൊ​ഴു​കി. കെ​എം​എ പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു​വി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

സെ​ക്ര​ട്ട​റി ടോം ​ജോ​സ​ഫ് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ജോ​ർ​ജ് പ​തി​യി​ൽ സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക നി​ല​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

 

K-Rail Survey

കീ​ത്‌​ലി സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക വൈ​ദി​ക​രാ​യ ജോ​സ് അ​ന്തി​യാം​കു​ളം, ജോ​യ​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ യോ​ഗ​ത്തി​ന് സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള സം​ഘ​ട​ന​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നി​ല​വി​ലെ ക​മ്മി​റ്റി​യാ​ണ് ചെ​റി​യ സ്ഥാ​ന​മാ​റ്റ​ങ്ങ​ളോ​ടെ ഒ​രു വ​ർ​ഷം കൂ​ടി തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. ഡോ. ​അ​ഞ്ജു ഡാ​നി​യ​ൽ പ്ര​സി​ഡ​ന്‍റാ​യും അ​ല​ക്സ് എ​ബ്ര​ഹാം സെ​ക്ര​ട്ട​റി​യാ​യും റീ​ന മാ​ത്യു വൈ​സ് പ്ര​സി​ഡ​ന്‍റാ​യും നി​ഷ റാ​ണി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ജോ​ർ​ജ് പ​തി​യി​ൽ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ടോം ​ജോ​സ​ഫ്, ഷി​ബു മാ​ത്യു, സോ​ജ​ൻ മാ​ത്യു, റോ​ബി​ൻ ജോ​ൺ, അ​നീ​ഷ് പോ​ൾ, ജോ​ർ​ജ് ജോ​സ​ഫ്, അ​ഞ്ജ​ലി ലി​ന്റോ, ഷീ​ബ ജോ​സ​ഫ് എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കും ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

K-Rail Survey

യേ​ശു​ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളാ​യ ഓ​ശാ​ന ഞാ​യ​ർ, അ​ന്ത്യ അ​ത്താ​ഴം, കു​രി​ശു​മ​ര​ണം, ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ് എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ഈ​സ്റ്റ​ർ നാ​ട​കം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

ഓ​ശാ​ന​യു​ടെ ആ​ഹ്ലാ​ദ​ത്തി​ൽ ആ​രം​ഭി​ച്ച് അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ നി​ശ​ബ്ദ​ത​യി​ലൂ​ടെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ വേ​ദ​ന​യി​ലൂ​ടെ​യും ക​ട​ന്നു​പോ​യ നാ​ട​കം, ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ പ്ര​ത്യാ​ശ​യും ആ​ത്മ​വി​ശ്വാ​സ​വും നി​റ​ഞ്ഞ സ​ന്ദേ​ശ​ത്തോ​ടെ സ​മാ​പി​ച്ചു. വി​ഷു​ക്ക​ണി​യും ഒ​രു​ക്കി​യി​രു​ന്നു.

ക​ണ്ണി​ന് ആ​ന​ന്ദം പ​ക​രു​ന്ന ഈ ​മ​നോ​ഹ​ര ദൃ​ശ്യാ​വി​ഷ്കാ​രം, രാ​വി​ലെ കു​ട്ടി​ക​ളെ വി​ശു​ദ്ധ​മാ​യ വി​ഷു​ക്ക​ണി​യി​ലേ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പാ​ര​മ്പ​ര്യ​രീ​തി​യും കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​വ​ർ സ്നേ​ഹ​പൂ​ർ​വം കു​ട്ടി​ക​ൾ​ക്ക് വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കു​ന്ന ഹൃ​ദ്യ​മാ​യ ദൃ​ശ്യ​വും ചേ​ർ​ത്തു, വി​ഷു ആ​ഘോ​ഷ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക സൗ​ന്ദ​ര്യം വേ​ദി​യി​ൽ മ​നോ​ഹ​ര​മാ​യി പു​ന​രാ​വി​ഷ്ക​രി​ച്ചു.

 

K-Rail Survey

പ്ര​ശ​സ്ത സി​നി​മാ​താ​രം ശ്രീ​നി​വാ​സ​നെ അ​നു​സ്മ​രി​ച്ച് കെ​എം​എ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഹാ​സ്യ​നാ​ട​കം ഏ​റെ ശ്ര​ദ്ധ നേ​ടി. ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും പ്ര​ശ​സ്ത ഡ​യ​ലോ​ഗു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ അ​വ​ത​ര​ണം പ്രേ​ക്ഷ​ക​രെ ഏ​റെ ര​സി​പ്പി​ച്ചു.

കെ​എം​എ ക​ലാ​കാ​ര​നാ​യ ഫെ​ർ​ണാ​ണ്ട​സ് വ​ർ​ഗീ​സ് വ​ര​ച്ച ശ്രീ​നി​വാ​സ​ന്‍റെ ചി​ത്ര​വും ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള സ്റ്റൈ​ൽ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ, ഹോ​ളി​ഡേ, വെ​സ്റ്റേ​ൺ, ഇ​ന്നോ​വേ​റ്റീ​വ് സ്റ്റൈ​ൽ തു​ട​ങ്ങി​യ വി​വി​ധ വേ​ഷ​ഭാ​വ​ങ്ങ​ളി​ലൂ​ടെ പു​രു​ഷ​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ഫാ​ഷ​ൻ ഷോ​യും ആ​ഘോ​ഷ​ത്തി​ന് നി​റം കൂ​ട്ടി.

കെ​എം​എ​യി​ലെ വ​നി​ത​ക​ളും പു​രു​ഷ​ന്മാ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മൊ​ബ് മ​റ്റൊ​രു സ​ർ​പ്രൈ​സ് പ്ര​ക​ട​ന​മാ​യി മാ​റി. നി​ര​വ​ധി മ​ല​യാ​ളം - ഹി​ന്ദി സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ താ​ള​ത്തി​നൊ​ത്ത് അ​വ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ച്ചു​വ​ടു​ക​ൾ ആ​ഘോ​ഷ​വേ​ദി​യെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി.

 

K-Rail Survey

"ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ' സി​നി​മ​യെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഹാ​സ്യ​നാ​ട​ക​വും പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി. ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച സെ​മി​ക്ലാ​സി​ക്ക​ൽ നൃ​ത്തം അ​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ചു​വ​ടു​ക​ളും വേ​ഷ​ങ്ങ​ളും കൊ​ണ്ട് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ച​ടു​ല​മാ​യ ച​ല​ന​ങ്ങ​ളോ​ടും താ​ള​ബ​ദ്ധ​മാ​യ പാ​ദ​വി​ന്യാ​സ​ങ്ങ​ളോ​ടും കൂ​ടെ അ​വ​ത​രി​പ്പി​ച്ച കാ​വ​ടി നൃ​ത്തം വേ​ദി​യെ ആ​ഴ​ത്തി​ലു​ള്ള ഭ​ക്തി​സാ​ന്ദ്ര​ത​യാ​ൽ നി​റ​ച്ചു. പ​ര​മ്പ​രാ​ഗ​ത വാ​ദ്യ​ങ്ങ​ളു​ടെ താ​ള​മേ​ള​ത്തോ​ടൊ​പ്പം കാ​വ​ടി, കു​ടം, വേ​ൽ, മ​യി​ൽ എ​ന്നി​വ​യു​ടെ സൂ​ക്ഷ്മ​വും ക​ലാ​പ​ര​വു​മാ​യ ഉ​പ​യോ​ഗം നൃ​ത്ത​ത്തി​ന് ദൃ​ശ്യ​സൗ​ന്ദ​ര്യ​വും ഭ​ക്തി​ഭാ​വ​വും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി.

 

K-Rail Survey

കു​ഞ്ഞു​കു​ട്ടി​ക​ളി​ൽ നി​ന്ന് കൗ​മാ​ര​ക്കാ​രു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​വി​ധ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ വേ​ദി​യെ ഒ​രു സാം​സ്‌​കാ​രി​ക പൂ​ക്കാ​ല​മാ​ക്കി മാ​റ്റി. കെ​എം​എ​യി​ലെ ഗാ​യ​ക​രു​ടെ സോ​ളോ​യും ഡ്യൂ​യ​റ്റ് ഗാ​ന​ങ്ങ​ളും സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വ​മാ​യി.

കോ​ക്ക​ന​ട്ട് ല​ഗൂ​ൺ, യോ​ർ​ക്ക് ആ​യി​രു​ന്നു ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യ​ത്. ലൈ​റ്റ്, സൗ​ണ്ട്, വീ​ഡി​യോ വാ​ൾ സം​വി​ധാ​ന​ങ്ങ​ൾ ലാ​ഡ്സ് ഇ​വ​ന്‍റ്സ് കീ​ത്‌​ലി നി​ർ​വ​ഹി​ച്ചു. ഡി​ജെ​യും നൃ​ത്ത​വി​രു​ന്നു​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

കീ​ത്‌​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ഞ്ജു ഡാ​നി​യ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് എ​ബ്ര​ഹാം എ​ന്നി​വ​ർ എ​ല്ലാ​വ​രോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ക​മ്മി​റ്റി​ക്ക് എ​ല്ലാ​വ​രു​ടേ​യും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ച്ചു.

K-Rail Survey K-Rail Survey

പോ​ൾ​ക്ക ഡോ​ട്ട് സാ​രി​യും റെ​ട്രോ ഹെ​യ​ർ​സ്റ്റൈ​ലു​മാ​യി വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച റെ​ട്രോ ഡാ​ൻ​സ് കൈ​യ​ടി​ക​ൾ നേ​ടി. സി​നി​മാ​ഗാ​ന​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തോ​ടൊ​പ്പം അ​വ​ത​രി​പ്പി​ച്ച റെ​പ്ലി​ക്ക ഡാ​ൻ​സും ആ​ഘോ​ഷ​ത്തി​ന് വേ​റി​ട്ട മാ​യാ​ജാ​ലം പ​ക​ർ​ന്നു.

Tags : Keetly Malayali Association New leadership KMA

Recent News

Corehub Up