x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആന്ത്രോപിക്കിന്‍റെ ഐപിഒ: 10,000 കോടി ഡോളർ നിക്ഷേപിക്കാൻ എൻവിഡിയ

വെബ്ഡെസ്ക്
Published: September 12, 2026 10:59 PM IST | Updated: September 12, 2026 10:59 PM IST

‘ആ​​​ന്ത്രോ​​​പി​​​ക്, എ​​​ൻ​​​വി​​​ഡി​​​യ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: നി​​​ർ​​​മി​​​ത ബു​​​ദ്ധി (എ​​​ഐ) മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ ‘ആ​​​ന്ത്രോ​​​പി​​​ക്’ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്രാ​​​രം​​​ഭ ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യി​​​ൽ പ്ര​​​ധാ​​​ന നി​​​ക്ഷേ​​​പ​​​ക​​​രാ​​​കാ​​​ൻ പ്ര​​​മു​​​ഖ ചി​​​പ്പ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എ​​​ൻ​​​വി​​​ഡി​​​യ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. 1,000 കോ​​​ടി ഡോ​​​ള​​​ർ വ​​​രെ നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണ് എ​​​ൻ​​​വി​​​ഡി​​​യ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ ഏ​​​ക​​​ദേ​​​ശം 10,000 കോ​​​ടി ഡോ​​​ള​​​ർ സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ആ​​​ന്ത്രോ​​​പി​​​ക് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ക​​​മ്പ​​​നി​​​യു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യം ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ലേ​​​ക്ക് ഉ​​​യ​​​രും. ഈ ​​​പ​​​ദ്ധ​​​തി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യാ​​​ൽ ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​ക​​​ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഐ​​​പി​​​ഒ ആ​​​യി ഇ​​​തു മാ​​​റും.

ന​​​വം​​​ബ​​​റി​​​ൽ യു​​​എ​​​സി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി ഐ​​​പി​​​ഒ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ക്ലോ​​​ഡ് എ​​​ന്ന എ​​​ഐ മോ​​​ഡ​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ആ​​​ന്ത്രോ​​​പി​​​ക്കി​​​ൽ നേ​​​ര​​​ത്തേ​​​ത​​​ന്നെ ഗൂ​​​ഗി​​​ൾ, ആ​​​മ​​​സോ​​​ൺ തു​​​ട​​​ങ്ങി​​​യ വ​​​ൻ​​​കി​​​ട ക​​​മ്പ​​​നി​​​ക​​​ൾ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ൻ​​​വി​​​ഡി​​​യ​​​കൂ​​​ടി പ്ര​​​ധാ​​​ന നി​​​ക്ഷേ​​​പ​​​ക​​​രാ​​​യി എ​​​ത്തു​​​ന്ന​​​തോ​​​ടെ വി​​​പ​​​ണി​​​യി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Tags : Anthropic IPO Nvidia Business

Recent News

Corehub Up