Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DisctrictCollector

വി​നാ​യ​ക ച​തു​ർ​ത്ഥി: കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച  പ്രാ​ദേ​ശി​ക അ​വ​ധി‌

കാ​സ​ർ​കോ​ട്: വി​നാ​യ​ക ച​തു​ർ​ത്ഥി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 14 തി​ങ്ക​ളാ​ഴ്ച കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ, സ്കൂ​ൾ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ, പൊ​തു നി​യ​മ​ന പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യ്ക്ക് ഈ ​അ​വ​ധി ബാ​ധ​ക​മ​ല്ല.

അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ട്ര​ഷ​റി​ക​ൾ, നെ​ഗോ​ഷ്യ​ബി​ൾ ഇ​ൻ​സ്ട്രു​മെ​ന്‍റ്സ് ആ​ക്ട് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ണി​ജ്യ ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കും. പ്ര​ശ​സ്ത​മാ​യ മ​ധൂ​ർ ശ്രീ ​മ​ദ​ന​ന്തേ​ശ്വ​ര സി​ദ്ധി​വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ലെ ഗ​ണേ​ശോ​ത്സ​വ​വും വി​ഗ്ര​ഹ നി​മ​ഞ്ജ​ന ച​ട​ങ്ങു​ക​ളും പ്ര​മാ​ണി​ച്ച് ജി​ല്ല​യി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up