പാർലമെന്റ് മാർച്ചിനിടെ ബർഗർ കഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട് വിജേത ദഹിയ
ന്യൂഡൽഹി: പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് വിജേത ദഹിയയെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്നെല്ലാം അദ്ദേഹത്തെ ഒഴിവാക്കിയതായി സിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.
തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ചിനിടയിലാണ് വിജേത ദഹിയ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വിദ്യാർത്ഥികളായ പ്രതിഷേധക്കാർ പോലീസിന്റെ ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ഇരയായി ആശുപത്രികളിൽ കഴിയുമ്പോഴുള്ള ഈ ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി നിലവാരത്തിനും തത്വങ്ങൾക്കും നിരക്കാത്തതും തികഞ്ഞ സംവേദനക്ഷമതയില്ലായ്മയും കാണിക്കുന്നതാണ് ഈ നടപടിയെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ വിജേത ദഹിയ താൻ ആരോടും കണക്ക് പറയേണ്ടതില്ലെന്ന് വ്യക്തമാക്കി. വിശക്കുമ്പോൾ ബർഗർ കഴിക്കുന്നതിൽ എന്താണ് തെറ്റെന്നും, താൻ സമരത്തിന് ഇറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആരും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടില്ലെന്നും സർക്കാരിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ ചോർച്ചാ വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ പാർട്ടിക്കുള്ളിലെ ഈ സംഭവവികാസങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
Tags : CJP Spokesperson Vijeta Dahiya Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash