x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​ർ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

വെബ് ഡെസ്‌ക്
Published: September 6, 2026 09:53 PM IST | Updated: September 6, 2026 09:53 PM IST

ബെ​ൻ

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് കാ​ർ ബു​ള്ള​റ്റി​ൽ ഇ​ടി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് കു​റു​ക്ക​ൻ​പാ​റ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റി​ലി​ടി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​യാ​യ കാ​ർ ഡ്രൈ​വ​ർ​ക്കാ​യി കു​ന്നം​കു​ളം പൊ​ലി​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ർ​ത്താ​റ്റ് അ​യ്യ​ൻ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ബെ​ൻ (31) ആ​ണ് കേ​സി​ലെ പ്ര​തി. രാ​ജ്യം വി​ടു​ന്ന​ത് ത​ട​യാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും പൊ​ലി​സ് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി 11.40ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​നീ​ർ, ഭാ​ര്യ ഷി​ഫ്‌​ന, മ​ക​ൻ എ​മി​ൽ ഐ​ബ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Tags : LookoutNotice Thrissur Accident Kunnamkulam Police Investigation CaseFile FIR

Recent News

Corehub Up