തൃശൂർ: കുന്നംകുളത്ത് കാർ ബുള്ളറ്റിൽ ഇടിച്ച് മൂന്നുവയസുകാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം ആയിരുന്നു അപകടം.
അമിത വേഗതയിലെത്തിയ കാർ നിർത്തിയിട്ട ബുള്ളറ്റിലിടിച്ച് മൂന്നുവയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിലാണ് പ്രതിയായ കാർ ഡ്രൈവർക്കായി കുന്നംകുളം പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) ആണ് കേസിലെ പ്രതി. രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലേക്കും പൊലിസ് അറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.40ഓടെ ആയിരുന്നു അപകടം. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മകൻ എമിൽ ഐബക് എന്നിവരാണ് മരിച്ചത്.