രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓരോ വിദ്യാര്‍ഥിയുടെയും ജീവന് വിലപ്പെട്ടതാണെന്നും എന്തുവിലകൊടുത്തും അത് സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോളജുകളിലും സര്‍വകലാശാലകളിലും നല്ല ഹോസ്റ്റലുകളുടെ അഭാവം കാരണം വിദ്യാര്‍ഥികള്‍ 40 പേർ ഉൾപ്പെടുന്ന സംഘങ്ങളായി പിജികളിൽ താമസിക്കുന്നു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ താമസിക്കാന്‍ വിദ്യാർഥികൾ നിര്‍ബന്ധിതരാകുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഡൽഹി സർവകലാശാല സൗത്ത് കാമ്പസ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സത്യനികേതന് സമീപമുള്ള ഹോട്ടൽ ഡെയ്സ് എന്ന കെട്ടിടമാണ് തകർന്നുവീണത്. അപകടസമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
Tags : RahulGandhi NewDelhi Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines