x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ ഹോ​സ്റ്റ​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു: ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം; നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

വെബ് ഡെസ്ക്
Published: September 6, 2026 05:49 PM IST | Updated: September 6, 2026 05:59 PM IST

ഡ​ൽ​ഹി​യി​ലെ സ​ത്യ​നി​കേ​ത​നി​ൽ ഹോ​സ്റ്റ​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ​പ്പോ​ൾ.

ന്യൂ​ഡ​ൽ​ഹി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ സ​ത്യ​നി​കേ​ത​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ചു​നി​ല ഹോ​സ്റ്റ​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

15 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല സൗ​ത്ത് കാ​മ്പ​സ് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ത്യ​നി​കേ​ത​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ ഡെ​യ്സ് എ​ന്ന ബോ​യ്സ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ല് പേ​രെ ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പേ​ർ ഹോ​സ്റ്റ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​വ​ധി​യി​ലാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ടി​യ​ന്ത​ര​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ര​ക്ഷാപ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന്  മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്‌​ത അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ പ​തി​വി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഹോ​സ്റ്റ​ൽ റ​ജി​സ്റ്റ​ർ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ എ​ത്ര പേ​ർ കു​ടു​ങ്ങി​യെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​കൂ​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ദ്രു​ത ക​ർ​മ സേ​ന​യു​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി.

Tags : Building Collapse Delhi Hostel Delhi South Campus Death

Recent News

Corehub Up