കെ.സി.വേണുഗോപാൽ
തൃശൂർ: പിഎം ശ്രീ പദ്ധതിയോടുള്ള അതൃപ്തി വീണ്ടും പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിക്കുമ്പോഴാണ് സംഘടന ജനറൽ സെക്രട്ടറി ഹൈക്കമാൻഡ് നിലപാട് വീണ്ടും ഓർമപ്പെടുത്തിയത്. വിഷയത്തിൽ വിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ. രാജനെയും കെ.സി.വേണുഗോപാൽ പരിഹസിച്ചു.
കാബിനറ്റ് മന്ത്രിയായിരുന്ന കാലത്ത് മിണ്ടാതിരുന്ന ആളല്ലേ ഈ രാജനെന്നായിരുന്നു കെ.സിയുടെ പരിഹാസം. രാജന്റെ വീര്യം അന്ന് കണ്ടില്ലെന്നും അന്ന് ഒത്തുകളിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Tags : KCVenugopal AICC Congress VDSatheesan Education NewsUpdate Headlines