x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളു​ടെ ചി​കി​ത്സ; ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി ആ​രോ​ഗ്യ​വ​കു​പ്പ്

വെബ് ഡെസ്‌ക്
Published: September 6, 2026 05:23 PM IST | Updated: September 6, 2026 05:23 PM IST

കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ നി​ർ​ദേ​ശം ന​ൽ​കി.

ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കാ​ണ് മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​ത്യേ​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ‌ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍, ജി​ല്ലാ ആ​ശു​പ​ത്രി​ക​ള്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ര്‍​ഡു​ക​ള്‍ ഒ​രു​ക്ക​ണം. പ്ര​ത്യേ​ക വാ​ര്‍​ഡു​ക​ള്‍ സ​ജീ​ക​രി​ക്കാ​ന്‍ ആ​യി​ല്ലെ​ങ്കി​ല്‍ ബെ​ഡു​ക​ളും മു​റി​ക​ളും ഒ​രു​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Tags : KMuralidharan Transgender HealthDepartment NewsUpdate Headlines

Recent News

Corehub Up