പ്രതീകാത്മക ചിത്രം
പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. പുതൂർ ചാവടിയൂർ ഭാഗത്തുനിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലിസ് പറയുന്നു. പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്ക് കണ്ടെത്തിയത്. തുടർന്ന് വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. പുതൂർ പൊലിസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Tags : BhavaniRiver KeralaPolice Palakkad Attappady Crime Police Investigation CaseFile FIR