x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്താം​കോ​ട്ട കാ​യ​ലി​ൽ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: September 6, 2026 02:37 PM IST | Updated: September 6, 2026 02:37 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ശാ​സ്താം​കോ​ട്ട കാ​യ​ലി​ൽ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 19 കാ​രി​യാ​യ അ​ഭി​രാ​മി, 26 കാ​ര​ൻ രാ​ജീ​വ്‌ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും പൂ​യ​പ്പ​ള്ളി വാ​ളി​യോ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ആ​റ് മാ​സം മു​ൻ​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്.

ഇ​ന്ന് രാ​വി​ലെ കാ​യ​ലി​ൽ അ​ഭി​രാ​മി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. രാ​ജീ​വി​ന്‍റെ പ​ക്ക​ൽ നി​ന്നും ചി​ല മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: Toll free helpline number: 1056, 0471-2552056)

Tags : Couple Found Dead Sasthamcotta Lake

Recent News

Corehub Up