പ്രതീകാത്മക ചിത്രം
ബംഗളൂരു: ലണ്ടനിലേക്ക് പുറപ്പെട്ട വെർജിൻ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ബംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി. 270 യാത്രക്കാരുമായി പുറപ്പെട്ട വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
പറന്നുയർന്ന് നിമിഷങ്ങൾക്കകമാണ് വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അടിയന്തര ലാൻഡിംഗിനുള്ള എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കുകയായിരുന്നു. യാത്രക്കാരുടെ തുടർയാത്രയ്ക്കായി ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വെർജിൻ അറ്റ്ലാന്റിക് അധികൃതർ അറിയിച്ചു.
Tags : London Flight Emergency Landing Virgin Atlantic Bengaluru Airport