ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ
കൊച്ചി: ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും കീഴിലുള്ള യൂണിയൻ (മൗറീഷ്യസ്) ഹോൾഡിംഗ്സ് ലിമിറ്റഡ്, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്റെ 46.09 ലക്ഷം ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കി.
ടിപിജിയുടെ സെന്റല്ല മൗറീഷ്യസ് ഹോൾഡിംഗ്സ് ലിമിറ്റഡിൽനിന്നാണ് ഈ ഓഹരികൾ സ്വന്തമാക്കിയത് .
കമ്പനിയുടെ പെയ്ഡ്-അപ് ഇക്വിറ്റി ഷെയർ കാപിറ്റലിന്റെ ഏകദേശം 0.57 ശതമാനമാണിത്. ഇതോടെ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിൽ മൂപ്പൻ കുടുംബത്തിന്റെ ആകെ ഓഹരിപങ്കാളിത്തം 24.58 ശതമാനമായി ഉയർന്നു.
ഓഹരിയൊന്നിന് 760 നിരക്കിൽ ഏകദേശം 350.34 കോടിയുടെ ആകെ തുകയ്ക്കാണ് ഓഹരികൾ വാങ്ങിയത്.
Tags : Dr. MoupanFamily AsterDMQualityCare Increases Business