x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂചികകളിൽ നഷ്ടം

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: July 26, 2026 10:17 PM IST | Updated: July 26, 2026 10:17 PM IST

പ്രതീകാത്മക ചിത്രം

എ​ഐ-സെ​മി ക​ണ്ടെ​ക്‌​ട്ട​ർ പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്നും യു​റോ​പ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ൾ താ​ത്കാ​ലി​ക ര​ക്ഷ​നേ​ടി​യെ​ങ്കി​ലും പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ പി​ടി​ച്ചു​ല​ച്ചു.

ഇ​ന്ത്യ​ൻ ഇ​ൻ​ഡ​ക്‌​സു​ക​ൾ ര​ണ്ട്‌ ശ​ത​മാ​നം ഇ​ടി​ഞ്ഞ​ത്‌ പ്രാ​ദേ​ശി​ക ഇ​ട​പാ​ടു​കാ​രെ ഞെ​ട്ടി​ച്ചു. പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ ഭ​യ​ന്ന്‌ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​ല്പ​ന​യ്‌​ക്ക്‌ മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്‌ ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളു​ടെ തി​ള​ക്കം കു​റ​ച്ചു. സെ​ൻ​സെ​ക്‌​സ്‌ 2092 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 567 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ലാ​ണ്.

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ജ്യാ​ന്ത​ര ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ചൂ​ടു​പി​ടി​ച്ചു. എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ ഇ​ത്‌ പി​ന്നാ​ക്കം വ​ലി​ക്കും. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 100 ഡോ​ള​റി​ലേ​ക്ക്‌ അ​ടു​ത്തു. ഇ​ന്ത്യ പോ​ലു​ള്ള ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ ഇ​തു പ​ണ​പ്പെ​രു​പ്പ​ത്തി​നും വ്യാ​പാ​ര​ക്ക​മ്മി​ക്കും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക വി​പ​ണി​യെ ബാ​ധി​ച്ചു.

മു​ൻ വാ​രം സൂ​ച​ന ന​ൽ​കി​യ​താ​ണ് 88 ഡോ​ള​റി​ൽ നി​ല​കൊ​ണ്ട എ​ണ്ണ വി​ല നൂ​റി​ലേ​ക്ക്‌ ഉ​യ​രു​മെ​ന്ന​ത്‌. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ന്ന​തി​നാ​ൽ ക്രൂ​ഡ്‌ 114 – 120 ഡോ​ള​ർ വ​രെ സ​ഞ്ച​രി​ക്കാം.

എ​ണ്ണ വി​ല ഓ​രോ ഡോ​ള​ർ ഉ​യ​രു​മ്പോ​ഴും മ​റു​വ​ശ​ത്തു രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ ഇ​ടി​വ്‌ സം​ഭ​വി​ക്കു​ന്ന​ത്‌ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​ഘ​ട​ന​യെ ബാ​ധി​ക്കും. വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര മ്യൂ​ച​ൽ ഫ​ണ്ടു​ക​ൾ വാ​ങ്ങ​ലു​കാ​രാ​ണെ​ങ്കി​ലും അ​വ​ർ​ക്ക്‌ വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യെ ത​ട​യാ​നാ​യി​ല്ല.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ മു​ൻ വാ​ര​ങ്ങ​ളി​ലെ പോ​ലെ ത​ന്നെ ഹെ​വി​വെ​യി​റ്റ്‌ ഓ​ഹ​രി​ക​ളി​ൽ വി​ല്പ​ന​യ്‌​ക്ക്‌ തി​ടു​ക്കം പ്ര​ക​ടി​പ്പി​ച്ചു, മൊ​ത്തം 8832.27 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ര​ണ്ട്‌ ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ 1650.14 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ വാ​ങ്ങ​ലു​കാ​രാ​യി 9712.72 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​തി​നി​ട​യി​ൽ 1075.14 കോ​ടി​യു​ടെ വി​ല്പ​ന​യും ന​ട​ത്തി.

ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ​യ്ക്ക്‌ വീ​ണ്ടും തി​രി​ച്ച​ടി. രൂ​പ​യു​ടെ മൂ​ല്യം 96.26ൽ​നി​ന്നും 96.14ലേ​ക്ക്‌ ക​രു​ത്ത്‌ കാ​ണി​ച്ചെ​ങ്കി​ലും അ​ധി​ക​നേ​രം ഈ ​റേ​ഞ്ചി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ രൂ​പ 96.57ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യ ശേ​ഷം ക്ലോ​സിം​ഗി​ൽ 96.55ലാ​ണ്.

ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗം ഉ​റ്റു നോ​ക്കു​ന്ന​ത്‌ ഈ ​വാ​രം ന​ട​ക്കു​ന്ന മൂ​ന്ന്‌ കേ​ന്ദ്ര ബാ​ങ്ക്‌ യോ​ഗ​ങ്ങ​ളെ​യാ​ണ്. വാ​ര​മ​ധ്യം യു​എ​സ്‌ ഫെ​ഡ്‌ റി​സ​ർ​വ്‌ യോ​ഗം ചേ​രും. വ്യാ​ഴാ​ഴ്‌​ച ബാ​ങ്ക്‌ ഓ​ഫ്‌ ഇം​ഗ്ല​ണ്ടും വാ​രാ​ന്ത്യ ദി​നം ബാ​ങ്ക്‌ ഓ​ഫ്‌ ജ​പ്പാ​നും വ്യ​ത്യ​സ്ത യോ​ഗ​ങ്ങ​ളി​ൽ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ​ക്കു മു​തി​രാം.

ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​ത്തി​നു ബാ​ങ്കു​ക​ൾ നി​ർ​ബ​ന്ധി​രാ​കും. എ​ന്നാ​ൽ, തി​ര​ക്കി​ട്ട്‌ അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഈ ​വാ​ര​ത്തി​ൽ കൈ​ക്കൊ​ള്ളാ​ൻ ഇ​ട​യി​ല്ല. അ​തേസ​മ​യം, എ​ണ്ണ വി​ല വ​ർ​ധ​ന​യും പ​ണ​പ്പെ​രു​പ്പ സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്‌​റ്റം​ബ​ർ യോ​ഗ​ത്തി​ൽ നി​ര​ക്ക് ഉ​യ​ർ​ത്താം.

ക്രൂ​ഡ് ഇ​റ​ക്കു​മ​തി ക​മ്പ​നി​ക​ളു​ടെ ചെ​ല​വ് ഉ​യ​രു​മെ​ന്ന​ത്‌ പെ​ട്രോ​ളി​യം വി​ല വ​ർ​ധ​ന​വി​ന് ഇ​ട​യാ​ക്കും. ച​ര​ക്ക്‌ ഗ​താ​ഗ​ത ചെ​ല​വ്‌ വ​ർ​ധി​ച്ചാ​ൽ ഉ​ത്പാ​ദ​ന​ച്ചെ​ല​വും ക​യ​റും. ഇ​ന്ത്യ ഉ​ത്സ​വ സീ​സ​ണി​ന് ഒ​രു​ങ്ങു​ന്ന​തി​നാ​ൽ ഒ​ക്‌​ടോ​ബ​ർ വ​രെ ക​രു​ത​ൽ ധ​നം വി​പ​ണി​യി​ൽ ഇ​റ​ക്കി രൂ​പ​യ്‌​ക്ക്‌ സം​ര​ക്ഷ​ണം ന​ൽ​ക്കാ​ൻ റി​സ​ർ​വ്‌ ബാ​ങ്ക്‌ ശ്ര​മം ന​ട​ത്താം.

നി​ഫ്‌​റ്റി ബു​ള്ളി​ഷ്‌ മ​നോ​ഭാ​വ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തെ​ങ്കി​ലും തൊ​ട്ട്‌ മു​ൻ വാ​രം യു​എ​സ്‌- യൂറോ​പ്യ​ൻ വി​പ​ണി​ക​ൾ സെ​മി ക​ണ്ടെ​ക്‌​ട​ർ വി​ഷ​യ​ത്തി​ൽ ആ​ടി​യു​ല​ഞ്ഞ അ​വ​സ​ര​ത്തി​ലും നേ​ട്ടം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നു ക​ഴി​ഞ്ഞു. എ​ന്നാ​ൽ, വാ​രാ​രം​ഭ​ത്തി​ൽ ഇ​റാ​നി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​ർ​ത്തി​യ​ത്‌ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നെ പി​ടി​ച്ചു​ല​ച്ചു.

നി​ഫ്‌​റ്റി സൂ​ചി​ക 24,334 പോ​യി​ന്‍റി​ൽ നി​ന്നും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട്‌ ഒ​രു വേ​ള 23,604ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 23,767 പോ​യി​ന്‍റി​ലാ​ണ്. ഈ​വാ​രം വി​പ​ണി​യു​ടെ താ​ങ്ങ്‌ 23,497- 23,228 പോ​യി​ന്‍റി​ലാ​ണ്. അ​തേ​സ​മ​യം, തി​രി​ച്ചു​വ​ര​വി​നു നീ​ക്കം ന​ട​ന്നാ​ൽ നി​ഫ്‌​റ്റി​ക്ക്‌ 24,145 – 24,524 റേ​ഞ്ചി​ൽ പ്ര​തി​രോ​ധം ത​ലയു​യ​ർ​ത്താം. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ പ​ല​തും സെ​ല്ല​ർ​മാ​ർ​ക്ക്‌ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​ൻ ഒ​രു വി​ഭാ​ഗം നീ​ക്കം ന​ട​ത്താം.

നി​ഫ്‌​റ്റി ഓ​ഗ​സ്റ്റ്‌ സീ​രീ​സി​ന്‌ 24,000ലെ ​താ​ങ്ങ്‌ ന​ഷ്‌​ട​പ്പെ​ട്ട്‌ വാ​രാ​വ​സാ​നം 23,875ലാ​ണ്. ഓ​ഗ​സ്റ്റ്‌ ഫ്യൂ​ച്ച​റി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ തൊ​ട്ട്‌ മു​ൻ​വാ​ര​ത്തെ അ​പേ​ക്ഷി​ച്ച്‌ ഏ​ക​ദേ​ശം നാ​ല് ഇ​ര​ട്ടി വ​ർ​ധി​ച്ച്‌ 81.9 ല​ക്ഷം ക​രാ​റു​ക​ളാ​യി. ഈ​വാ​രം 23,700ലെ ​താ​ങ്ങ്‌ നി​ല​നി​ർ​ത്തി തി​രി​ച്ചു​വ​ര​വി​നു ശ്ര​മം ന​ട​ത്താ​മെ​ങ്കി​ലും ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റി​ലെ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ൽ 23,300 റേ​ഞ്ചി​ലേ​ക്ക്‌ തി​രി​യാ​ൻ ഇ​ട​യു​ണ്ട്‌.

സെ​ൻ​സെ​ക്‌​സി​നു മു​ൻ വാ​രം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട്‌ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ ത​ക​ർ​ന്നു. 78,151 പോ​യി​ന്‍റി​ൽ വ്യാ​പാ​ര​ത്തി​നു തു​ട​ക്കംകു​റി​ച്ചെ​ങ്കി​ലും ക​രു​ത്ത്‌ നി​ല​നി​ർ​ത്താ​നാ​വാ​തെ വെ​ള്ളി​യാ​ഴ്‌​ച 75,487ലേ​ക്ക്‌ ഇ​ടി​ഞ്ഞു. എ​ന്നാ​ൽ, വ്യാ​പാ​രാ​ന്ത്യം സൂ​ചി​ക അ​ല്പം ക​രു​ത്ത്‌ തി​രി​ച്ചു​പി​ടി​ച്ച്‌ 76,059 പോ​യി​ന്‍റി​ലാ​ണ്.

ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ വി​ല​യി​രു​ത്തി​യാ​ൽ സൂ​ചി​ക​യ്‌​ക്ക്‌ 77,297 – 78,536 റേ​ഞ്ചി​ൽ പ്ര​തി​രോ​ധ​മു​ണ്ട്‌. തി​രു​ത്ത​ൽ തു​ട​ർ​ന്നാ​ൽ 75,153 പോ​യി​ന്‍റി​ലേ​ക്കും തു​ട​ർ​ന്ന്‌ 74,248ലേ​ക്കും ത​ള​രാം.

രാ​ജ്യാ​ന്ത​ര സ്വ​ർ​ണ വി​ല ട്രോ​യ്‌ ഔ​ൺ​സി​ന് 4018 ഡോ​ള​റി​ൽ നി​ന്നും 3985ലേ​ക്ക്‌ താ​ഴ്‌​ന്ന ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 4165ലേ​ക്ക്‌ ഉ​യ​ർ​ന്നു. വ്യാ​പാ​രാ​ന്ത്യം മ​ഞ്ഞ​ലോ​ഹം 4052 ഡോ​ള​റി​ലാ​ണ്.

Tags : Losses Indices ShareMarket Sensex NSE BSC CrudeOil Nifty

Recent News

Corehub Up