x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്‌​എ​ൽ 2026-27 സീ​സ​ൺ ഒ​ക്ടോ​ബ​ർ 10ന് ​ആ​രം​ഭി​ക്കും

വെബ് ഡെസ്‌ക്
Published: September 5, 2026 03:25 PM IST | Updated: September 5, 2026 03:57 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്‌​എ​ൽ) 2026-27 സീ​സ​ൺ ഒ​ക്ടോ​ബ​ർ 10ന് ആ​രം​ഭി​ക്കും. ലീ​ഗ് അ​ധി​കൃ​ത​ർ ഇ​ന്ന് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന പ്ര​കാ​രം ഐ​എ​സ്‌​എ​ൽ 2026-27 സീ​സ​ൺ ഒ​ക്ടോ​ബ​ർ 10ന് ​ആ​രം​ഭി​ച്ച് 2027 മെ​യ് വ​രെ നീ​ണ്ടു​നി​ൽ​ക്കും.

പു​തി​യ ക്ല​ബ്ബ് അ​ധി​ഷ്ഠി​ത മാ​തൃ​ക​യി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത ഹോം-​ആ​ൻ​ഡ്-​അ​വേ രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന്റെ പ​ങ്കാ​ളി​ത്തം നി​യ​ന്ത്ര​ണ​പ​ര​മാ​യ അ​നു​മ​തി​ക​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നി​രി​ക്കെ, നി​ല​വി​ലു​ള്ള അ​വ​സ്ഥ​യി​ൽ 13 ടീ​മു​ക​ളാ​ണ് റൗ​ണ്ട്-​റോ​ബി​ൻ, ഹോം ​ആ​ൻ​ഡ് അ​വേ രീ​തി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ലീ​ഗ് ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന ടീം ​ഷീ​ൽ​ഡ് വി​ന്നേ​ഴ്സ് അ​ഥ​വാ ഐ​എ​സ്‌​എ​ല്ലി​ന്‍റെ ഔ​ദ്യോ​ഗി​ക ചാ​മ്പ്യ​ന്മാ​രാ​യി കി​രീ​ടം ചൂ​ടും. ഒ​പ്പം ഏ​ഷ്യ​ൻ മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള യോ​ഗ്യ​ത​യും ഇ​വ​ർ​ക്ക് ല​ഭി​ക്കും.

ആ​റ് ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന പ്ലേ​ഓ​ഫ് ഘ​ട്ട​ത്തി തി​രി​ച്ചു​വ​ര​വും ഈ ​പു​തി​യ സീ​സ​ണി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​രാ​ണ് ഐ​എ​സ്‌​എ​ൽ ക​പ്പ് ചാ​മ്പ്യ​ന്മാ​ർ എ​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കു​ന്ന​ത്. എ​ട്ട് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സീ​സ​ണി​ൽ ആ​കെ 163 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക.

ബം​ഗ​ളൂ​രു എ​ഫ്സി, ചെ​ന്നൈ​യി​ൻ എ​ഫ്സി, ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് എ​ഫ്സി, ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്സി, എ​ഫ്സി ഗോ​വ, ഇ​ന്‍റ​ർ കാ​ശി എ​ഫ്സി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി, മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്, മും​ബൈ സി​റ്റി എ​ഫ്സി, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി, ഒ​ഡീ​ഷ എ​ഫ്സി, പ​ഞ്ചാ​ബ് എ​ഫ്.​സി, സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് ഡെ​ൽ​ഹി എ​ന്നി​വ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന ക്ല​ബ്ബു​ക​ൾ.

2025-26 ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ലീ​ഗ് (ഐ​എ​ഫ്എ​ൽ) കി​രീ​ടം നേ​ടി ഐ​എ​സ്‌​എ​ല്ലി​ലേ​ക്ക് പ്രൊ​മോ​ഷ​ൻ ല​ഭി​ച്ച ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ എ​ഫ്.​സി, 2026-27 സീ​സ​ണി​ലേ​ക്കു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ ത​ങ്ങ​ളു​ടെ പ്രൊ​മോ​ട്ട​ഡ് സ്ഥാ​നം സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

"ലീ​ഗി​ന്‍റെ പ്രൊ​മോ​ഷ​ൻ-​റെ​ല​ഗേ​ഷ​ൻ ത​ത്വ​ങ്ങ​ൾ അ​നു​സ​രി​ച്ച്, ഡ​യ​മ​ണ്ട് ഹാ​ർ​ബ​റി​ന് ഈ ​സീ​സ​ണി​ൽ പോ​യി​ന്‍റു​ക​ളൊ​ന്നും നേ​ടാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ല. സ്വാ​ഭാ​വി​ക​മാ​യും അ​വ​രെ പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടു​ത്തും. 2027-28 സീ​സ​ണി​ൽ അ​വ​ർ​ക്ക് ഐ​എ​സ്‌​എ​ൽ പ​ദ​വി ഉ​ണ്ടാ​യി​രി​ക്കി​ല്ല, പ​ക​രം ആ ​സീ​സ​ണി​ൽ അ​വ​ർ ഐ​എ​ഫ്എ​ല്ലി​ൽ മ​ത്സ​രി​ക്കും" എ​ന്ന് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

 

Tags : Indian Super League ISL 2026-27 Season Football Clubs

Recent News

Corehub Up