x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​യി​ൻ​കീ​ഴി​ലെ ത​മ്മി​ല​ടി; എം.​എം.ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കും

വെബ് ഡെസ്ക്
Published: September 5, 2026 04:49 PM IST | Updated: September 5, 2026 05:16 PM IST

തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ൽ അ​ടി​ച്ച​പ്പോ​ൾ.

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ ഉ​ൾ​പ്പെ​ട്ട ത​മ്മി​ല​ടി​യി​ൽ കോ​ൺ​ഗ്ര​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ടു ന​ൽ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മ​ണി പി. ​നാ​യ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വി​ഭാ​ഗ​ത്തു​മു​ള്ള​വ​രോ​ടും ഞാ​യ​റാ​ഴ്ച നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ സം​ഘ​ട​നാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

പ​ര​സ്യ​മാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പ്ര​ശ്നം സം​ഘ​ട​ന ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം. അ​തേ​സ​മ​യം എം​എ​ൽ​എ​യെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ട​ക്കം 14 പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, എ​സ്‌​സി, എ​സ്‌​ടി അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം തു​ട​ങ്ങി​യ ഗു​രു​ത​ര വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ര​മ്യ ഹ​രി​ദാ​സും പാ​ള​യം പ്ര​ദീ​പും ചേ​ർ​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​ത് മു​ട്ട​പ്പ​ല​ത്തി​ന്‍റെ പ​രാ​തി.

Tags : inquiry committee kpcc ramya haridas chirayinkeezhu

Recent News

Corehub Up