x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക്ക​പ്പ് പൂ​ട്ടാ​ൻ മ​റ​ന്നു; കു​ണ്ട​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് ചാ​ടി​യ പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 5, 2026 05:35 PM IST | Updated: September 5, 2026 05:35 PM IST

കു​ണ്ട​റ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട വൈ​ജേ​ഷി​നെ പി​ടി​കൂ​ടി​യ​പ്പോ​ൾ.

കൊ​ല്ലം: കു​ണ്ട​റ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ട്ട എ​ഴു​കോ​ൺ പു​ത്ത​ൻ​ന​ട സ്വ​ദേ​ശി വൈ​ജേ​ഷാ​ണ് (23) പി​ടി​യി​ലാ​യ​ത്. ലോ​ക്ക​പ്പ് പൂ​ട്ടാ​ൻ പൊ​ലി​സു​കാ​ർ മ​റ​ന്ന​താ​ണ് പ്ര​തി​ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 1.30ഓ​ടെ പാ​റാ​വു​കാ​ര​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ലോ​ക്ക​പ്പി​ൽ നി​ന്ന് ഇ​റ​ങ്ങി​യ വൈ​ജേ​ഷ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സാ​ര​ഥി ജം​ഗ്ഷ​നി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

നാ​ന്തി​രി​ക്ക​ലി​ലെ വീ​ട്ടി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം പോ​യ കേ​സി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​ജേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും ലോ​ക്ക​പ്പ് പൂ​ട്ടി​യി​രു​ന്നി​ല്ല. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഇ​യാ​ൾ ര​ക്ഷ​പ്പെ‌​ടു​ക​യാ​യി​രു​ന്നു.

Tags : Escape Custody Kundara Police Station Accused Arrest

Recent News

Corehub Up