പാലാ ബ്രില്ല്യന്റ്
പാലാ: പത്താം ക്ലാസ് വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം വിവിധ മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകളുടെ പരിശീലനത്തിനായി കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തുന്ന രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടത്തും.
ഓണ്‍ലൈനായും പരീക്ഷ എഴുതാം. ഐഐടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷയിലെ ആദ്യറാങ്കിന് അഞ്ച് ലക്ഷം രൂപയും രണ്ടാം റാങ്കിന് നാലു ലക്ഷം രൂപയും മൂന്നാം റാങ്കിന് മൂന്നു ലക്ഷം രൂപയും നാലും അഞ്ചും റാങ്കുകൾക്ക് രണ്ടു ലക്ഷം രൂപയും സ്കോളർഷിപ്പ് ലഭിക്കും.
കൂടാതെ നിരവധി കുട്ടികൾക്ക് പൂർണമായും ഭാഗികമായും സൗജന്യമായി പഠിക്കാനുള്ള അവസരവും നൽകും.
പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി സ്കീമിൽ ഉൾപ്പെടുത്തി വിവിധങ്ങളായ സ്കോളർഷിപ്പുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
അഞ്ച് മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ബ്രില്ല്യന്റ് ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കുമുള്ള സ്ക്രീനിംഗ് ടെസ്റ്റും 13ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടത്തും. ഓണ്‍ലൈനായും പരീക്ഷ എഴുതാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliantpala.org. ഫോണ്‍: 04822206100, 206800.
Tags : ScreeningTest PalaBrilliant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash