x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാറ്റാ സൺസ് ചെയർമാൻ: ടി.വി. നരേന്ദ്രന് മുൻതൂക്കം

വെബ്ഡെസ്ക്
Published: September 5, 2026 11:55 PM IST | Updated: September 5, 2026 11:55 PM IST

മും​​​ബൈ: 27,500 ഡോ​​​ള​​​റി​​​ല​​​ധി​​​കം മൂ​​​ല്യ​​​മു​​​ള്ള ടാ​​​റ്റാ ഗ്രൂ​​​പ്പി​​​ന്‍റെ മാ​​​തൃ​​​ക​​​മ്പ​​​നി​​​യാ​​​യ ടാ​​​റ്റാ സ​​​ണ്‍സി​​​ന്‍റെ പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​നെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക്.

നി​​​ല​​​വി​​​ലെ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ കാ​​​ലാ​​​വ​​​ധി 2027 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ, പു​​​തി​​​യ ത​​​ല​​​വ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ മൂ​​​ന്നു പ്ര​​​മു​​​ഖ​​​ർ ഇ​​​ടം​​​നേ​​​ടി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ടാ​​​റ്റാ സ്റ്റീ​​​ൽ സി​​​ഇ​​​ഒ​​​യും എം​​​ഡി​​​യു​​​മാ​​​യ ടി.​​​വി. ന​​​രേ​​​ന്ദ്ര​​​ൻ, ടാ​​​റ്റാ സ​​​ൺ​​​സ് ഗ്രൂ​​​പ്പ് സി​​​എ​​​ഫ്ഒ സൗ​​​ര​​​ഭ് അ​​​ഗ​​​ർ​​​വാ​​​ൾ, നാ​​​ഷ​​​ണ​​​ൽ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ആ​​​ശി​​​ഷ് ചൗ​​​ഹാ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.

1988 മു​​​ത​​​ൽ ടാ​​​റ്റാ ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ടി.​​​വി. ന​​​രേ​​​ന്ദ്ര​​​നാ​​​ണ് മു​​​ൻ​​​തൂ​​​ക്കം.​​​ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ടാ​​​റ്റാ സ്റ്റീ​​​ലി​​​നെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​യി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് വ്യ​​​വ​​​സാ​​​യ​​​രം​​​ഗ​​​ത്തു വ​​​ലി​​​യ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തു​​​ണ്ട്.

2017ൽ ​​​ടാ​​​റ്റാ സ​​​ൺ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ എ​​​ൻ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ ത​​​ന്‍റെ ര​​​ണ്ടാ​​​മൂ​​​ഴം പൂ​​​ർ​​​ത്തി​​​യാ​​​ക്കി 2027 ഫെ​​​ബ്രു​​​വ​​​രി 20ഓ​​​ടെ സ്ഥാ​​​നം ഒ​​​ഴി​​​യു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ടാ​​​റ്റാ ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ നോ​​​യ​​​ൽ ടാ​​​റ്റ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പാ​​​ന​​​ലാ​​​ണ് പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​നെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്. എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണം, സെ​​​മി​​​ക​​​ണ്ട​​​ക്‌​​​ട​​​ർ നി​​​ർ​​​മാ​​​ണം, ടി​​​സി​​​എ​​​സ് ടെ​​​ക്നോ​​​ള​​​ജി മാ​​​റ്റ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി വ​​​ൻ​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കേ​​​ണ്ട വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​യി​​​രി​​​ക്കും പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : TataSon Chairman T.V. Narendran

Recent News

Corehub Up