x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്ഐ​ക്കാ​ർ​ക്കു നേ​ർ​ക്കു​ള്ള പൊ​ലി​സ് അ​തി​ക്ര​മം: പി​ണ​റാ​യി വി​ജ​യ​ൻ ഖാ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ചു

വെബ് ഡെസ്ക്
Published: September 5, 2026 09:06 PM IST | Updated: September 5, 2026 09:06 PM IST

പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പൊ​ലി​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കു ക​ത്ത​യ​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് പൊ​ലി​സ് ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​ത്. 

പെ​ണ്‍​കു​ട്ടി​ക​ളെ ആ​ണ്‍ പൊ​ലി​സു​കാ​ർ ആ​ക്ര​മി​ക്കു​ന്പോ​ൾ വ​നി​താ പൊ​ലി​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ എ​തി​ർ​ക്കു​ക​യും ചെ​യ്യു​ന്ന കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി കേ​ര​ള​ത്തി​ൽ ഫാ​സി​സ്റ്റ് ശൈ​ലി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ടു​ന്ന​ത്. 

എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ വ​ന്ദേ​മാ​ത​ര​വും പാ​ടി​യ​തി​ൽ സോ​ണി​യ ഗാ​ന്ധി പോ​ലും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ സം​ഘ​പ​രി​വാ​റി​നെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​ൽ യു​ജി​സി ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി വ​രു​ത്താ​മെ​ന്ന് കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച​തി​ലൂ​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മേ​ൽ ഗ​വ​ർ​ണ​ർ​ക്കു​ള്ള പൂ​ർ​ണ അ​ധീ​ശ​ത്വം സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.  

Tags : Pinarayi Vijayan Mallikarjun Kharge Kerala Congress Cpim

Recent News

Corehub Up