Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MiraculousEscapes

അദ്ഭുത രക്ഷപ്പെടലുകളുടെ പത്താം ദിനം

225 മീറ്റർ ആഴത്തിൽ ജീവന്‍റെ തുടിപ്പ് 

കാ​​​​ഠ്മ​​​​ണ്ഡു: പ്ര​​​​ള​​​​യ​​​​ത്തെ​​​​ത്തുട​​​​ർ​​​​ന്ന് നേ​​​​പ്പാ​​​​ളി​​​​ലെ ജ​​​​ല​​​​വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ത്തി​​​​ന്‍റെ തു​​​​ര​​​​ങ്ക​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​​​​​യ ചൈ​​​​നീ​​​​സ് പൗ​​​​ര​​​​നെ പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ജീ​​​​വ​​​​നോ​​​​ടെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.

നു​​​​വാ​​​​കോ​​​​ട്ട് ജി​​​​ല്ല​​​​യി​​​​ലെ അ​​​​പ്പ​​​​ർ തൃ​​​​ശൂ​​​​ലി-1 ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഓ​​​​ഡി​​​​റ്റ് ട​​​​ണ​​​​ൽ നാ​​​​ലി​​​​ൽ​​​നി​​​​ന്നാ​​​​ണ് ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 1.30-ഓ​​​​ടെ ലു​​​​ഹൈ​​​​തോ​​​​വോ എ​​​​ന്ന ചൈ​​​​നീ​​​​സ് തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ നേ​​​​പ്പാ​​​​ൾ സേ​​​​ന​​​​യും വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നെ​​​​ത്തി​​​​യ ദൗ​​​​ത്യ​​​​സം​​​​ഘ​​​​വും സം​​​​യു​​​​ക്ത​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

തു​​​​ര​​​​ങ്ക​​​​ത്തി​​​ന്‍റെ​​​​യു​​​​ള്ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 225മീ​​​​റ്റ​​​​ർ (738) അ​​​​ടി ആ​​​​ഴ​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​യാ​​​​ൾ. തു​​​​ര​​​​ങ്ക​​​​ത്തി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച ഇ​​​​യാ​​​​ളെ സൈ​​​​നി​​​​ക ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 26ന് ​​​​ചൈ​​​​ന-​​​​നേ​​​​പ്പാ​​​​ൾ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യ ഹി​​​​മ​​​​പാ​​​​ത​​​​ത്ത​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ വി​​​​വി​​​​ധ​ ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ൽ എ​​​ഴു​​​നൂ​​​റോ​​​​ളം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ കു​​​​ടു​​​​ങ്ങി​​​​യ​​​​താ​​​​യാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​തേ​​​​ ന​​​​ദി​​​​യി​​​​ലെ അ​​​​പ്പ​​​​ർ തൃ​​​​ശൂ​​​​ലി3​​​​എ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ തു​​​​ര​​​​ങ്ക​​​​ത്തി​​​​ൽ​​​നി​​​​ന്നു ക​​​​ബീ​​​​ർ മ​​​​ഹാ​​​​മ​​​​ർ​​​​ജ​​​​ൻ (45), സ​​​​ഞ്ജ​​​​യ് സാ​​​​ഹ് (30) എ​​​​ന്നീ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു ജീ​​​​വ​​​​നോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം മൂ​​​​ന്നാ​​​​യി.

ഇ​​​​ന്ത്യ, ചൈ​​​​ന, ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ, യു​​​​എ​​​​സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സം​​​​ഘ​​​​ങ്ങ​​​​ൾ നേ​​​​പ്പാ​​​​ൾ സേ​​​​ന​​​​യോ​​​​ടൊ​​​​പ്പം തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up