സ്പെയിൻ: സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രേ ഇനിയേസ്റ്റ ഇനി പരിശീലക റോളിൽ.
യുഎഇയിലെ മുൻനിര ക്ലബുകളിൽ ഒന്നായ ഗൾഫ് യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി ഇനിയേസ്റ്റ കരാർ ഒപ്പുവച്ചു. കരാർ സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനവും ക്ലബ് നടത്തി.
“ഒരു പുതിയ അദ്ധ്യായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗൾഫ് യുണൈറ്റഡ് എഫ്സി എന്ന് എനിക്ക് തോന്നുന്നു. ഫുട്ബോൾ എനിക്ക് എല്ലാം നൽകി. ഇനി കോച്ചിംഗിലൂടെയും പഠനത്തിലൂടെയും മുന്നോട്ട് പോകാനാണ് ആഗ്രഹം”- ഇനിയേസ്റ്റ വ്യക്തമാക്കി.
Tags : Spanish football star Andres Iniesta Trainer