പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ ടെന്നീസിൽ വന്പൻ അട്ടിമറി. ക്വാർട്ടർ ഫൈനലിൽ ബെലാറുസിന്റെ ലോക ഒന്നാം നന്പർ താരം അരീന സബലെങ്കയെ 25-ാം സീഡ് ഡയാന ഷ്നൈഡറാണ് അട്ടിമറിച്ചത്.
ആദ്യ സെറ്റ് അനായാസം നേടിയ സബലെങ്കയുടെ ആത്മവിശ്വാസത്തെ അടുത്ത രണ്ട് സെറ്റുകളിലെ ശക്തമായ തിരിച്ചുവരവിലൂടെ ഡയാന ഞെട്ടിച്ചു. ആദ്യ സെറ്റ് സബലെങ്ക 6-3ന് സ്വന്തമാക്കി. രണ്ടാം സെറ്റ് 7-5ന് സസ്വന്തമാക്കിയ ഡയാന മൂന്നാം സെറ്റിൽ 6-0ന് സബലെങ്കയെ കാഴ്ചക്കാരിയാക്കി മത്സരം അവസാനിപ്പിച്ചു.
മറ്റൊരു വന്പൻ അട്ടിമറിയിൽ ലോക 114-ാം നന്പർ താരം മജ ച്വാലിൻസ്ക 22-ാം സീഡ് അന്ന കലിൻസ്കായയെ പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പണ്‍ കുതിപ്പ് തുടർന്നു.
റോളണ്ട് ഗാരോസിൽ അവസാന നാലിൽ എത്തുന്ന രണ്ടാമത്തെ വനിതാ യോഗ്യതാ താരമെന്ന നേട്ടത്തോടെ മജ സെമിയിൽ കടന്നു.
ക്വാർട്ടർ ഫൈനലിൽ മജ എതിരാളി കലിൻസ്കായയെ 7-6, 6-3 സ്കോറിനാണ് പരാജയപ്പെടുത്തിയത്.
വെളളിയാഴ്ച നടക്കുന്ന സെമിഫെനലിൽ മജ ച്വാലിൻസ്ക- ഡയാന ഷ്നൈഡറെ നേരിടും.
പുരുഷ സിംഗിൾസിൽ ജാക്കബ് മെൻസിക് 6-4, 6-3, 7-6 സ്കോറിന് ജാവോ ഫോൻസെകയെ പരാജയപ്പെടുത്തി സെമിയിൽ കടന്നു.
Tags : French Open Sabalenka out Women's Tennis