x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫ ലോകകപ്പിന് ഇ​​നി ഏ​​ഴ് ദി​​നം...


Published: June 4, 2026 03:55 AM IST | Updated: June 4, 2026 03:55 AM IST

മെ​​ക്സി​​ക്കോ: കാ​​ൽ​​പ​​ന്തു​​ക​​ളി​​യു​​ടെ വ​​സ​​ന്തം ആ​​ഘോ​​ഷി​​ക്കാ​​ൻ ഇ​​നി ഏ​​ഴ് ദി​​വ​​സ​​ത്തെ കാ​​ത്തി​​രി​​പ്പ്. അ​​മേ​​രി​​ക്ക, മെ​​ക്സി​​ക്കോ, കാ​​ന​​ഡ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ഫി​​ഫ 2026 ലോ​​ക​​ക​​പ്പി​​ൽ 12 ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി 48 ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കും.

പു​​തി​​യ ലോ​​ക ചാ​​ന്പ്യ​​ൻ സീ​​സ​​ണി​​ൽ ഉ​​ണ്ടാ​​കു​​മോ? അ​​തോ 2022ൽ ​​കി​​രീ​​ടം നേ​​ടി​​യ അ​​ർ​​ജ​​ന്‍റീ​​ന നി​​ല​​നി​​ർ​​ത്തു​​മോ എ​​ന്ന​​റി​​യാ​​ൻ ലോ​​കം ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

ദൈ​​ർ​​ഘ്യം കൂ​​ടു​​ത​​ൽ

ടീ​​മു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ലോ​​ക​​ക​​പ്പ് കൂ​​ടി​​യാ​​ണി​​ത്. 32 ടീ​​മു​​ക​​ളു​​ള്ള ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്ന് 16 എ​​ണ്ണം കൂ​​ട്ടി 48 ടീ​​മു​​ക​​ളാ​​ണ് ഇ​​ത്ത​​ണ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ആ​​ഫ്രി​​ക്ക​​യി​​ൽ നി​​ന്നു​​ള്ള പ​​ത്ത് ടീ​​മു​​ക​​ൾ. ഏ​​ഷ്യ​​യി​​ൽ​​നി​​ന്ന് ഒ​​ന്പ​​ത്.

ഒ​​രു ലോ​​ക​​ക​​പ്പ് വി​​ജ​​യി​​യെ പോ​​ലും സൃ​​ഷ്ടി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ര​​ണ്ട് ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ൾ- യൂ​​റോ​​പ്പി​​ലെ 16ഉം ​​ദ​​ക്ഷി​​ണ അ​​മേ​​രി​​ക്ക​​യി​​ലെ ആ​​റ് ടീ​​മും പോ​​ർ ക​​ള​​ത്തി​​ൽ സാ​​ന്നി​​ധ്യ​​മ​​റി​​യി​​ക്കും. 39 ദി​​വ​​സ പോ​​രാ​​ട്ട​​ത്തി​​ൽ ആ​​കെ 104 മ​​ത്സ​​ര​​ങ്ങ​​ൾ. 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഇ​​തു​​വ​​രെ​​യു​​ള്ള​​തി​​ൽ വ​​ച്ച് ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ ലോ​​ക​​ക​​പ്പ് എ​​ന്ന ച​​രി​​ത്രം കു​​റി​​ക്കും.


12ന് ​​മെ​​ക്സി​​ക്കോ​​യി​​ൽ ആ​​രം​​ഭി​​ച്ച് ജൂ​​ലൈ 20ന് ​​ന്യൂ​​ജ​​ഴ്സി സ്റ്റേ​​ഡി​​യ​​ത്തി​​ൽ കി​​രീ​​ട പോ​​രാ​​ട്ട​​ത്തോ​​ടെ കാ​​ൽ പ​​ന്ത് ആ​​വേ​​ശം അ​​വ​​സാ​​നി​​ക്കും.

ഗ്രൂ​​പ്പു​​ക​​ൾ:

ഗ്രൂ​​പ്പ് എ: ​​മെ​​ക്സി​​ക്കോ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് കൊ​​റി​​യ, ചെ​​ക്കി​​യ

ഗ്രൂ​​പ്പ് ബി: ​​കാ​​ന​​ഡ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, ഖ​​ത്ത​​ർ, ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സ​​ഗോ​​വി​​ന

ഗ്രൂ​​പ്പ് സി: ​​ബ്ര​​സീ​​ൽ, മൊ​​റോ​​ക്കോ, സ്കോ​​ട്ട്ല​​ൻ​​ഡ്, ഹെ​​യ്തി

ഗ്രൂ​​പ്പ് ഡി: ​​യു​​എ​​സ്എ, പ​​രാ​​ഗ്വെ, ഓ​​സ്ട്രേ​​ലി​​യ, തു​​ർ​​ക്കി

ഗ്രൂ​​പ്പ് ഇ: ​​ജ​​ർ​​മ​​നി, ഇ​​ക്വ​​ഡോ​​ർ, ഐ​​വ​​റി കോ​​സ്റ്റ്, കു​​റ​​കാ​​വോ

ഗ്രൂ​​പ്പ് എ​​ഫ്: നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്, ജ​​പ്പാ​​ൻ, സ്വീ​​ഡ​​ൻ, ടു​​ണീ​​ഷ്യ

ഗ്രൂ​​പ്പ് ജി: ​​ബെ​​ൽ​​ജി​​യം, ഈ​​ജി​​പ്ത്, ഇ​​റാ​​ൻ, ന്യൂ​​സി​​ലാ​​ൻ​​ഡ്

ഗ്രൂ​​പ്പ് എ​​ച്ച്: സ്പെ​​യി​​ൻ, ഉ​​റു​​ഗ്വെ, സൗ​​ദി അ​​റേ​​ബ്യ, കേ​​പ് വെ​​ർ​​ഡെ

ഗ്രൂ​​പ്പ് ഐ: ​​ഫ്രാ​​ൻ​​സ്, സെ​​ന​​ഗ​​ൽ, നോ​​ർ​​വേ, ഇ​​റാ​​ഖ്

ഗ്രൂ​​പ്പ് ജെ: ​​അ​​ർ​​ജ​​ന്‍റീ​​ന, ഓ​​സ്ട്രി​​യ, അ​​ൾ​​ജീ​​രി​​യ, ജോ​​ർ​​ദാ​​ൻ

ഗ്രൂ​​പ്പ് കെ: ​​പോ​​ർ​​ച്ചു​​ഗ​​ൽ, കൊ​​ളം​​ബി​​യ, ഡി​​ആ​​ർ കോം​​ഗോ, ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ

ഗ്രൂ​​പ്പ് എ​​ൽ: ഇം​​ഗ്ല​​ണ്ട്, ക്രൊ​​യേ​​ഷ്യ, ഘാ​​ന, പ​​നാ​​മ.

 

കരുത്തറിയിച്ച് സന്നാഹം...

ഹെ​​യ്തി (4-0) ന്യൂ​​സി​​ല​​ൻ​​ഡ്:

ദ​​ക്ഷി​​ണ ഫ്ലോ​​റി​​ഡ​​യി​​ൽ ആ​​വേ​​ശ​​ഭ​​രി​​ത​​രാ​​യ ജ​​ന​​ക്കൂ​​ട്ട​​ത്തി​​ന് മു​​ന്നി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന് വ​​ന്പ​​ൻ തോ​​ൽ​​വി സ​​മ്മാ​​നി​​ച്ച് ഹെ​​യ്തി ലോ​​ക​​ക​​പ്പ് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ വ​​ര​​വ​​റി​​യി​​ച്ചു. റൂ​​ബ​​ൻ പ്രൊ​​വി​​ഡ​​ൻ​​സ് 12-ാം മി​​നി​​റ്റി​​ൽ ഹെ​​യ്തി​​ക്കാ​​യി ആ​​ദ്യ ഗോ​​ൾ സ​​മ്മാ​​നി​​ച്ചു. തു​​ട​​ർ​​ന്ന് ലെ​​ന്നി ജോ​​സ​​ഫ്, ഫ്രാ​​ന്‍റ്സ്ഡി പി​​യ​​റോ​​ട്ട്, മാ​​ർ​​ക്ക​​സ് ലാ​​ക്രോ​​യി​​ക്സ് എ​​ന്നി​​വ​​ർ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ വ​​ല നി​​റ​​ച്ചു.

വെ​​യ്ൽ​​സ് (1-1) ഘാ​​ന:

കാ​​ർ​​ഡി​​ഫ് സി​​റ്റി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഘാ​​ന​​യു​​ടെ വി​​ജ​​യം ത​​ട​​ഞ്ഞ് അ​​വ​​സാ​​ന നി​​മി​​ഷം വെ​​യ്ൽ​​സ് സ​​മ​​നി​​ല പി​​ടി​​ച്ചു. 6-ാം മി​​നി​​റ്റി​​ൽ ക​​ലെ​​ബ യി​​റെ​​ങ്ക്യ​​യി ഘാ​​ന​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 90+3 മി​​നി​​റ്റി​​ൽ ലൂ​​യി​​സ് കൗ​​മ​​സ് ഹെ​​ഡ​​റി​​ലൂ​​ടെ വെ​​യ്ൽ​​സി​​നെ സ​​മ​​നി​​ല​​യി​​ൽ എ​​ത്തി​​ച്ചു.

ക്രൊ​​യേ​​ഷ്യ (0-2) ബെ​​ൽ​​ജി​​യം:

ഫോം ​​ആ​​ശ​​ങ്ക​​ക​​ൾ​​ക്ക് മ​​റു​​പ​​ടി​​യാ​​യി റൊ​​മേ​​ലു ലു​​കാ​​കു​​വി​​ന്‍റെ ഗോ​​ൾ ആ​​ര​​വം. ക്രൊ​​യേ​​ഷ്യ​​യ്ക്കെ​​തി​​രേ ആ​​ദ്യ പ​​കു​​തി​​യു​​ടെ 38-ാം മി​​നി​​റ്റി​​ൽ ക്യാ​​പ്റ്റ​​ൻ യൂ​​റി ടൈ​​ൽ​​മാ​​ൻ​​സ് ബെ​​ൽ​​ജി​​യ​​ത്തി​​ന് ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന നി​​മി​​ഷം ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ ലു​​കാ​​കു 90+6 മി​​നി​​റ്റി​​ൽ സ്കോ​​ർ ചെ​​യ്ത് ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ വി​​ജ​​യ​​മു​​റ​​പ്പി​​ച്ച് പ്ര​​തീ​​ക്ഷ​​കാ​​ത്തു.

മൊ​​റോ​​ക്കോ (4-0) മ​​ഡ​​ഗാ​​സ്ക​​ർ:

ഇ​​സ്മാ​​യി​​ൽ സൈ​​ബാ​​രി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ മൊ​​റോ​​ക്കോ​​യ്ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം. നാ​​ല്, 25 മി​​നി​​റ്റു​​ക​​ളി​​ൽ ഇ​​സ്മാ​​യി​​ൽ സ്കോ​​ർ ചെ​​യ്ത് മ​​ത്സ​​രം വ​​രു​​തി​​യി​​ലാ​​ക്കി. സൗ​​ഫി​​യാ​​ൻ റ​​ഹ്മി​​യു​​ടെ പെ​​നാ​​ൽ​​റ്റി​​യും അ​​യൂ​​ബ് എ​​ൽ കാ​​ബി​​യു​​ടെ ഫി​​നി​​ഷും ആ​​ധി​​കാ​​രി​​ക വി​​ജ​​യം ഉ​​റ​​പ്പി​​ച്ചു.

K-Rail Survey

Tags : FIFA World Cup football just seven days

Recent News

Corehub Up