x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഛത്തീസ്ഗഡിൽ പ്രാർഥനക്കൂട്ടായ്മയ്ക്കു നേരേ ആക്രമണം ഗര്‍ഭിണിയുള്‍പ്പെടെ 25 പേർക്കു പരിക്ക്


Published: June 4, 2026 03:21 AM IST | Updated: June 4, 2026 03:21 AM IST

സു​​​ക്മ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ക്രൈ ​​​സ്ത​​​വ പ്രാ​​​ർ​​​ഥ​​​നക്കൂ​​ട്ടാ​​​യ്മ​​​യ് ക്കു​​​ നേ​​​രേ ആ​​​ക്ര​​​മ​​​ണം. പാ​​​സ്റ്റ​​​ർ​​​ക്കും ഇ​​​യാ​​​ളു​​​ടെ ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ ഭാ​​​ര്യ​​​ക്കു​​​മു​​​ൾ​​​പ്പെ​​​ടെ 25ഓ​​​ളം പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. സു​​​ക്മ ജി​​​ല്ല​​​യി​​​ലെ പാ​​​ലെം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സ​​​ദ്ര​​​പാ​​​ൽ ഗ്രാ​​​മ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പ്ര​​​ദേ​​​ശ​​​ത്തെ പാ​​​സ്റ്റ​​​റാ​​​യ ഹം​​​ഗാ മാ​​​ണ്ഡ​​​വി​​​യു​​​ടെ വീ​​​ട്ടി​​​ൽ ന​​​ട​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​ക്കൂട്ടാ​​​യ്മ​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ഴു​​​പ​​​തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ള്‍ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​വേ ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ള്‍ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി വി​​​ശ്വാ​​​സി​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ അ​​​ഞ്ചു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​വ​​​രെ സു​​​ക്മ​​​യി​​​ലെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റു​​​ള്ള​​​വ​​​രെ ടോം​​​ഗ്പാ​​​ലി​​​ലെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് സ്വ​​​ത്തു​​​ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ച​​​ാര​​​ണം ന​​​ട​​​ത്താ​​​ന്‍ അ​​​ക്ര​​​മി​​​ക​​​ള്‍ ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ശ്വാ​​​സി​​​ക​​​ള്‍ ഇ​​​തു നി​​​ഷേ​​​ധി​​​ച്ചു. നീ​​​തി​​​യു​​​ക്ത​​​വും സു​​​താ​​​ര്യ​​​വും സ​​​മ​​​ഗ്ര​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​രി​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റെ ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​തി​​​നു​​​ശേ​​​ഷം ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു​​​ നേ​​​രേ ആ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി പ്രോ​​​ഗ്ര​​​സീ​​​വ് ക്രി​​​സ്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പാ​​​സ്റ്റ​​​ർ സൈ​​​മ​​​ൺ ഡി​​​ഗ്ബാ​​​ൽ ടാ​​​ൻ​​​ഡി ആ​​​രോ​​​പി​​​ച്ചു. സാ​​​മു​​​ദാ​​​യി​​​ക​​​സൗ​​​ഹാ​​​ർ​​​ദം ത​​​ക​​​ർ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ൾ ദി​​​നം​​​പ്ര​​​തി​​​യെ​​​ന്നോ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : Chhattisgarh pregnant woman injured prayer group attack

Recent News

Corehub Up