ബംഗളൂരു: കർണാടകയിലെ പ്രമുഖ ദളിത് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകുന്നത് രണ്ടാം തവണ. എച്ച്.ഡി. കുമാരസ്വാമി നേതൃത്വം നല്കിയ കോൺഗ്രസ്-ജെഡിഎസ് സർക്കാരിലായിരുന്നു പരമേശ്വര ആദ്യം ഉപമുഖ്യമന്ത്രിയായത്.
സിദ്ധരാമയ്യ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു ഇദ്ദേഹം. 2010 മുതൽ 2018 വരെ തുടർച്ചയായി എട്ടു വർഷം പിസിസി അധ്യക്ഷനായി റിക്കാർഡിട്ടയാളാണ് പരമേശ്വര.
സിദ്ധരാമയ്യയുടെ ഉറ്റ അനുയായി ആയ പരമേശ്വരയെ മുഖ്യമന്ത്രിസ്ഥാനത്തേക്കും പരിഗണിച്ചിരുന്നു.