ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരന്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരോട് ഫിറ്റ്നസ് തെളിയിക്കാൻ നിർദേശിച്ച് ബിസിസിഐ.
ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ഇരുവരും റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. ഇതനുസരിച്ച് ഹാർദിക് പാണ്ഡ്യ ഉടൻ ഇവിടെയെത്തുമെന്നും ഒരാഴ്ച പരിശീലനം നടത്തുമെന്നുമാണ് വിവരം. എന്നാൽ രോഹിത് എപ്പോഴാണ് എത്തുന്നതെന്ന് വ്യക്തമായിട്ടില്ല.
രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും ഏകദിന പരന്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരുടെയും പങ്കാളിത്തം കായികക്ഷമത തെളിയിക്കുന്നതിന് വിധേയമായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.