മൈലപ്ര: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കം കുറിക്കുന്പോൾ മൈലപ്രയിലെ സ്കൂൾ വിദ്യാർഥികളും ആവേശത്തിൽ. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ കായികവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പിന്റെ വരവറിയിച്ച് വിളംബരജാഥയും കിക്ക് ഓഫും സംഘടിപ്പിച്ചു.
സ്കൂളിൽനിന്നുള്ള വിളംബരജാഥ ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോഷി കെ. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ജിൻസ് മേപ്പുറത്ത്, ഫാ. സിനു രാജൻ, പ്രഥമാധ്യാപകരായ എം. ലൂസി, ഷേർലി വർഗീസ്, ജിമ്മി ലൈറ്റ് സിസ്റ്റർ ജോയ്സ്, എം.സി. ലിജ എന്നിവർ പ്രസംഗിച്ചു.
സമാധാന സന്ദേശവുമായി നേതാജി ലോകകപ്പ് ഇലവന്റെ സൗഹൃദ മത്സരം
പ്രമാടം: ഫിഫ ലോകകപ്പ് ആവേശത്തിൽ അണിചേരാൻ പ്രമാടം നേതാജി സ്കൂളിലെ ഫുട്ബോൾ താരങ്ങളും കളത്തിലേക്കിറങ്ങി. ലോകകപ്പിൽ മത്സരിക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞാണ് കുട്ടിത്താരങ്ങൾ ടർഫിൽ സൗഹൃദ മത്സരം നടത്തിയത്.
ലോകസമാധാനത്തിന് ഫിഫ ലോകകപ്പ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ലോകകപ്പ് ജഴ്സികളണിഞ്ഞ് കുട്ടികൾ ലീഗ് മത്സരത്തിന തുടക്കം കുറിച്ചത്. വരുംദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള സൗഹൃദ ലിഗ് മത്സരങ്ങൾ തുടരും.
ജോയൽ ജോസഫ്, ജോസഫ് അലക്സ് കുരിശുംമൂട്ടിൽ എന്നിവർ റഫറിമാരായി. മാനേജ്മെന്റ് കമ്മിറ്റി അംഗം ഡോ. ആർ. സുനിൽകുമാർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് മനോജ് സുനി, കെ. ദേവനാരായണൻ, ഫാ. ജേക്കബ് ദാനിയേൽ, എസ്. ബിജു എന്നിവർ പ്രസംഗിച്ചു.
ഫിഫ ലോകകപ്പ് കിക്കോഫ് പ്രകാശധാര സ്കൂളിൽ
പത്തനംതിട്ട: ഫിഫ ലോകകപ്പ് 2026 പ്രചാരണാർഥം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രകാശധാര സ്കൂളിൽ കിക്കോഫ് സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളും പരിപോഷകരും അധ്യാപകരും അടക്കം നൂറോളം പേർ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾക്കുവേണ്ടി നടത്തിയ വൺഗോൾ പരിപാടി ശ്രദ്ധേയമായി.
ഫാ.റോയി സൈമണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആർ. പ്രസന്നകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എസ്.അമൽജിത്, ജഗദീഷ് ആർ. കൃഷ്ണൻ, പി.ബി. കുഞ്ഞുമോൻ, റോബിൻ വിളവിനാൽ, ഫാ.ഗ്രിഗറി വർഗീസ്, എസ്. അക്ഷയ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham World Cup excitement