രാമങ്കരി: പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായിരുന്ന എം.എസ്. സ്വാമിനാഥന്റെ ജന്മദേശം വെള്ളത്തിലായിട്ട് നാളുകൾ. പുളിങ്കുന്ന് പഞ്ചായത്ത് 14-ാം വാർഡായ മങ്കൊന്പ് പ്രദേശത്തെ വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണാനായി 2021ഓടെ ഇറിഗേഷൻ വിഭാഗത്തിന്റെയും കെഎൽഡിസിയുടെയും നേതൃത്വത്തിൽ തയാറാക്കിയ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ വെളിച്ചം കണ്ടില്ല. ഇതോടെ നാട്ടുകാർ വല്ലാത്ത ദുരിതത്തിൽ.
പുളിങ്കുന്ന് കൃഷിഭവന് കീഴിലെ തെക്കേ മേച്ചേരിവാക്ക, വടക്കേ മേച്ചേരിവാക്ക പാടശേഖരങ്ങളിലെ പുഞ്ചകൃഷി കഴിയുന്നതോടെ പ്രദേശത്തെ പ്രധാനപ്പെട്ട മങ്കൊന്പ് ക്ഷേത്രം റോഡ്, ശ്രീചിത്തിരതിരുനാൾ സ്റ്റ്യാച്യൂറോഡ്, ആറാട്ടുവഴി, പുത്തേഴംമുട്ട് മുതൽ കൊച്ചാലുംമൂട് പാലം വരെയുള്ള റോഡുകളെല്ലാം വെള്ളത്തിലാകും. 2018ലെ മഹാപ്രളയത്തോടെ ആരംഭിച്ച ദുരിതം പിന്നീട് സഹിക്കവയ്യാതെ എൻ. ബാബു ഇളവംപാക്കയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വിഭാഗം സമഗ്ര പദ്ധതി തയാറാക്കിയതിനു പുറമേ കൃഷിമന്ത്രിക്ക് നല്കിയ പരാതിയിൽ കെഎൽഡിസി അഞ്ചു കോടി 10 ലക്ഷം രൂപയുടേ പദ്ധതി തയാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും ഇന്നും വെളിച്ചം കണ്ടിട്ടില്ല.
നാട്ടുകാരുടെ ദുരിതം അക റ്റണമെന്നാവശ്യപ്പെട്ട് റെജി ചെറിയാൻ എംഎൽഎയ്ക്ക് ഇവർ നിവേദനം നലകി.
ഇതിന്മേൽ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.