x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ഷ്ട​പ​രി​ഹാ​രം 331.64 കോ​ടി


Published: June 16, 2026 11:35 PM IST | Updated: June 16, 2026 11:35 PM IST

ചാ​രും​മൂ​ട്: കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത 183ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക്‌ ന​ൽ​കു​ന്ന ന​ഷ്‌​ട​പ​രി​ഹാ​രം 331.64 കോ​ടി രൂ​പ. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റാ​നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്‌ 394.19 കോ​ടി രൂ​പ​യു​മാ​ണ്. മൂ​ന്ന് വ​ലി​യ പാ​ല​ങ്ങ​ളും ആ​റ് ചെ​റി​യ പാ​ല​ങ്ങ​ളും 103 ക​ലു​ങ്കു​ക​ളും നി​ർ​മി​ക്കും. ഒ​രു റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ്, ര​ണ്ട് വാ​ഹ​ന അ​ണ്ട​ർ​പാ​സു​ക​ൾ എ​ന്നി​വ​യു​മു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 48 ബ​സ് ബേ​ക​ളും 88.81 കി​ലോ​മീ​റ്റ​റി​ൽ ആ​ധു​നി​ക ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും ഒ​രു​ക്കും. പ​ദ്ധ​തി ഭാ​ഗ​മാ​യി സി​വി​ൽ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്‌ 689.20 കോ​ടി രൂ​പ​യാ​ണ്.

Tags : Kollam-Theni National Highway Nattuvishesham District News

Recent News

Corehub Up