x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ്ഹൗ​സി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചി​ട്ടും ജ​ല​വി​ത​ര​ണം അ​വ​താ​ള​ത്തി​ല്‍


Published: June 17, 2026 12:11 AM IST | Updated: June 17, 2026 12:11 AM IST

തൊ​ടു​പു​ഴ: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ തീ​ര​ത്തെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ മാ​ത്ത​പ്പാ​റ പ​മ്പ് ഹൗ​സി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ളവി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ന്‍ വൈ​കു​ന്നു. പ​മ്പ് ഹൗ​സി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കിമാ​റി​യ​ത് വ​ലി​യ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഡാ​മി​ലെ ഷ​ട്ട​റിന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ജ​ലനി​ര​പ്പ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി താ​ഴ്ത്തി​യ​പ്പോ​ള്‍ പ​മ്പ് ഹൗ​സി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​മ്പി​യും മ​റ്റും ദ്ര​വി​ച്ച അ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശവാ​സി​യാ​യ താ​ന്നി​ക്കാ​മ​റ്റ​ത്തി​ല്‍ ഉ​ദ​യ​ന്‍ വാ​ര്‍​ഡ് മെം​ബ​ര്‍ എം.​എ.​ ഷ​ബീ​റി​നെ അ​റി​യി​ക്കു​ക​യും ഇ​ദ്ദേ​ഹം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യെ അ​പ​ക​ടാ​വ​സ്ഥ ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍​ക്ക് പ​മ്പ് ഹൗ​സി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ​റ് മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള പ​മ്പ് ഹൗ​സിന്‍റെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി​യ ഭാ​ഗ​ത്ത് മൂ​ന്ന് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ 30 സെ​ന്‍റി മീ​റ്റ​ര്‍ ഘ​ന​ത്തി​ല്‍ വീ​ണ്ടും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തി. നാ​ല് ദി​വ​സ​ങ്ങ​ളാ​യി തു​ട​ര്‍​ന്ന പ്ര​വൃത്തി​ക​ള്‍ ഞാ​യ​റാ​ഴ്ച​യാ​ണ് അ​വ​സാ​നി​ച്ച​ത്. ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ടി.​എം.​ ജേ​ക്ക​ബ് മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മു​ട്ടം പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഐ​സി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കു​ടി​വെ​ള്ളപ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ത്ത​പ്പാ​റ​യി​ല്‍ സ്ഥാ​പി​ച്ച പ​മ്പ് ഹൗ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള കി​ണ​റി​ല്‍നി​ന്ന് ആ​ദ്യഘ​ട്ട​ത്തി​ല്‍ മു​ട്ടം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ത്ര​മാ​യി​രു​ന്നു വെ​ള്ളം പ​മ്പ് ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലേ​ക്കും വി​ത​ര​ണം ആ​രം​ഭി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി ജ​ലനി​ര​പ്പ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി 38 മീ​റ്റ​റാ​യി താ​ഴ്ത്തി​യ​തി​നാ​ല്‍ പ​ഴ​യ മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ല്‍ പ​മ്പിം​ഗ് സാ​ധ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റി​ന്‍റെ ന​വീ​ക​ര​ണം വെ​ള്ളി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചെ​ങ്കി​ലും മൂ​ല​മ​റ്റം പ​വ​ര്‍ഹൗ​സി​ല്‍നി​ന്ന് മ​ല​ങ്ക​ര ഡാ​മി​ലേ​ക്ക് തു​റ​ന്നുവി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ച്ചി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് മ​ല​ങ്ക​ര ജ​ല​സം​ഭ​രണി​യി​ല്‍ ജ​ല​നി​ര​പ്പ് 38 മീ​റ്റ​റാ​യി താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​ണ്.

പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ​യു​ടെ തോ​ത് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തി​നാ​ലാ​ണ് വൈ​ദ്യു​തോ​ത്പാ​ദ​നം കു​റ​ച്ച​തെന്നു വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി മ​ഴ​യു​ടെ തോ​ത് കു​റ​ഞ്ഞ​തി​നാ​ല്‍ മൂ​ല​മ​റ്റം പ​വ​ര്‍ഹൗ​സി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് മ​ല​ങ്ക​ര​യി​ലേ​ക്ക് കൂ​ടു​ത​ല്‍ അ​ള​വി​ല്‍ വെ​ള്ളം തു​റ​ന്നുവി​ടു​ന്ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മാ​ത്ത​പ്പാ​റ​യി​ല്‍നി​ന്ന് കൃ​ത്യ​മാ​യി പ​മ്പിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ലും ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ത​ക​രു​ന്ന​തി​നാ​ലും മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Tags : Water supply Nattuvishesham District News

Recent News

Corehub Up