x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക് ചാ​ര സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ഏ​ഴു ഭീ​ക​രർ പി​ടി​യി​ൽ; മും​ബൈയിലും ഡ​ൽ​ഹിയിലും ആക്ര​മ​ണ​ങ്ങ​ള്‍​ക്ക് ല​ക്ഷ്യ​മി​ട്ടു


Published: June 16, 2026 11:20 PM IST | Updated: June 16, 2026 11:20 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ പി​ടി​യി​ലാ​യി. ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ല്ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പാ​ക് ചാ​ര സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ഏ​ഴു ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ ആ​റു​പേ​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശു​കാ​രും ഒ​രാ​ള്‍ പ​ഞ്ചാ​ബു​കാ​ര​നു​മാ​ണ്.

സം​ഘം മും​ബൈ, ഡ​ൽ​ഹി ന​ഗ​ര​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ല​ക്ഷ്യ​മി​ട്ടി​രു​ന്നു. പാ​കി​സ്ഥാ​നി​ലെ ഗു​ണ്ടാ - ഭീ​ക​ര​ത്ത​ല​വ​ന്‍ ഷ​ഹ്‌​സാ​ദ് ഭ​ട്ടി​യു​ടെ സം​ഘ​വു​മാ​യും ഇ​വ​ര്‍​ക്ക് ബ​ന്ധ​മു​ണ്ട്. തോ​ക്കു​ക​ള​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ളും 40 വെ​ടി​യു​ണ്ട​ക​ളും ഇ​വ​രി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്ത് വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കും ഇ​വ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്നു.

Tags : terrorists arrested attacks Mumbai Delhi

Recent News

Corehub Up