x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​സ്വം ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ തി​രു​ത്ത​ൽ​ വ​രു​ത്താ​ൻ തീ​രു​മാ​നം


Published: June 17, 2026 01:20 AM IST | Updated: June 17, 2026 01:20 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന​​​വ​​​രെ​​​യ​​​ട​​​ക്കം നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്താ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​രെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ജ​​​യ​​​കു​​​മാ​​​റി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

ദേ​​​വ​​​സ്വ​​​ത്തി​​​ലെ സു​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടെ നി​​​യ​​​മി​​​ച്ച​​​താ​​​യി ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​റ​​​ക്കി​​​യ 24 ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ൽ 20 എ​​​ണ്ണ​​​ത്തി​​​ലും തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ൽ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തു​​​മെ​​​ന്നു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Tags : Decision amend Devaswom Board rules

Recent News

Corehub Up