x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്: ശ​​​​ശി​​​​ധ​​​​ര​​​​ന്‍ ക​​​​ര്‍​ത്ത​​​​യു​​​​ടെ ഭാ​​​​ര്യ​​​​യെ​​​​യും മ​​​​ക​​​​നെ​​​​യും ഇ​​​​ഡി ചോ​​​​ദ്യം ചെ​​​​യ്തു


Published: June 16, 2026 11:29 PM IST | Updated: June 16, 2026 11:46 PM IST

കൊ​​​​ച്ചി: സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക് സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ട് കേ​​​​സി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ലെ സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ക​​​​മ്പ​​​​നി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ശ​​​​ശി​​​​ധ​​​​ര​​​​ന്‍ ക​​​​ര്‍​ത്ത​​​​യു​​​​ടെ ഭാ​​​​ര്യ ജ​​​​യ എ​​​​സ്. ക​​​​ര്‍​ത്ത, മ​​​​ക​​​​നും ജോ​​​​യി​​​​ന്‍റ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ശ​​​​ര​​​​ണ്‍ എ​​​​സ്. ക​​​​ര്‍​ത്ത എ​​​​ന്നി​​​​വ​​​​രെ ഇ​​​​ഡി ചോ​​​​ദ്യം ചെ​​​​യ്തു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രും ക​​​​ട​​​​വ​​​​ന്ത്ര​​​​യി​​​​ലെ ഇ​​​​ഡി ഓ​​​​ഫീ​​​​സി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യ​​​​ത്. സി​​​​എം​​​​ആ​​​​ര്‍​എ​​​​ലി​​​ന്‍റെ 15 വ​​​​ര്‍​ഷ​​​​ത്തെ സാ​​​​മ്പ​​​​ത്തി​​​​ക​ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ രേ​​​​ഖ​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ ശ​​​​ര​​​​ണി​​​​ന് ഇ​​​​ഡി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. എം​​​​പ​​​​വ​​​​ര്‍ ഇ​​​​ന്ത്യാ ക്യാ​​​​പി​​​​റ്റ​​​​ല്‍ ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണു ജ​​​​യ എ​​​​സ്. ക​​​​ര്‍​ത്ത. എം​​​​പ​​​​വ​​​​ര്‍ ഇ​​​​ന്ത്യാ ക്യാ​​​​പി​​​​റ്റ​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ക​​​​ള്‍ വീ​​​​ണ​​​​യ്ക്ക് ര​​​​ണ്ടു ത​​​​വ​​​​ണ​​​​യാ​​​​യി 50 ല​​​​ക്ഷം വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​​ദ്യ​​​​ത​​​​വ​​​​ണ തി​​​​രി​​​​ച്ച​​​​ട​​​​വ് മു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും വീ​​​​ണ്ടും വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ന്നാ​​​​ണു ക​​​​ണ്ടെ​​​​ത്ത​​​​ല്‍. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രെ ചോ​​​​ദ്യം ചെ​​​​യ്ത​​​​ത്.

മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ചോ​​​​ദ്യം ചെ​​​​യ്ത​​​ശേ​​​​ഷം ഇ​​​​വ​​​​രെ വി​​​​ട്ട​​​​യ​​​​ച്ചു. ശ​​​​ശി​​​​ധ​​​​ര​​​​ന്‍ ക​​​​ര്‍​ത്ത​​​​യു​​​​ടെ മ​​​​ക​​​​ളും ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ലെ നി​​​​പു​​​​ണ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഷി​​​​ബി എ​​​​സ്. ക​​​​ര്‍​ത്ത​​​​യെ തി​​​​ങ്ക​​​​ളാ​​​​ഴ്ച ചോ​​​​ദ്യം ചെ​​​​യ്തി​​​​രു​​​​ന്നു.

വീ​​​​ണ ഇ​​​​ന്ന് ഇ​​​​ഡി​​​​ക്കു മു​​​​ന്നി​​​​ല്‍

മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ല്‍ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ​ മ​​​​ക​​​​ള്‍ വീ​​​​ണ​​​​യെ ഇ​​​​ഡി ഇ​​​​ന്നു ചോ​​​​ദ്യം ചെ​​​​യ്യും.

ഇ​​​​ന്ന് കൊ​​​​ച്ചി ഓ​​​​ഫീ​​​​സി​​​​ല്‍ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ന് നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ഡി വീ​​​​ണ​​​​യ്ക്കു സ​​​​മ​​​​ന്‍​സ് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ 12ന് ​​​​ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് ഇ​​​​ഡി നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും വീ​​​​ണ ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്ലില്‍നി​​​​ന്ന് എ​​​​ന്തി​​​​നു പ​​​​ണം ല​​​​ഭി​​​​ച്ചു​​​വെ​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ള്‍ സഹിതം ഹാ​​​​ജ​​​​രാ​​​​കാ​​​​നാ​​​​ണു വീ​​​​ണ​​​​യ്ക്ക് ഇ​​​​ഡി ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന നി​​​​ര്‍​ദേ​​​​ശം.

ക​​​​ഴി​​​​ഞ്ഞ​​​മാ​​​​സം ഇ​​​​ഡി വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍​ക്കു പി​​​​ന്നാ​​​​ലെ വീ​​​​ണ​​​​യു​​​​ടെ​​​​യും എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക് ക​​​​മ്പ​​​​നി​​​​യു​​​​ടെ​​​​യും ഉ​​​​ള്‍​പ്പെ​​​​ടെ 242 ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ ഇ​​​​ഡി മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക് ക​​​​മ്പ​​​​നി സി​​​​എം​​​​ആ​​​​ര്‍​എ​​​​ലി​​​ൽ​​​നി​​​​ന്നു സേ​​​​വ​​​​നം ന​​​​ല്‍​കാ​​​​തെ 2.78 കോ​​​​ടി രൂ​​​​പ കൈ​​​​പ്പ​​​​റ്റി​​​​യെ​​​​ന്നാ​​​​ണ് ഇ​​​​ഡി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ക​​​​ണ്ടെ​​​​ത്ത​​​​ല്‍.

 

Tags : Masappadi case ED questions Sasidharan Kartha's wife Sasidharan Kartha's son

Recent News

Corehub Up