x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം; മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മം, പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ


Published: June 16, 2026 08:56 PM IST | Updated: June 16, 2026 08:56 PM IST

മൂ​വാ​റ്റു​പു​ഴ: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഈ​സ്റ്റ് മാ​റാ​ടി ക​ര​യി​ൽ പ​ള്ളി​ക്ക​വ​ല ഭാ​ഗ​ത്ത് ത​ട്ടാ​ർ കു​ന്നേ​ൽ അ​ജി​ത് (19), മീ​ങ്കു​ന്നം ഭാ​ഗ​ത്ത് പാ​റ​ത്താ​ഴ​ത്ത് വീ​ട്ടി​ൽ അ​ദ്വൈ​ത് (20), പ​ഞ്ചാ​യ​ത്തു പ​ടി ഭാ​ഗ​ത്ത് ചാ​വാ​ട്ട് വീ​ട്ടി​ൽ ടോ​മി ഷാ​ജി (19 ), ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ചാ​ര​പ്പു​റ​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ സ​നി​ൽ (20), മ​ങ്ങ​മ്പ്ര ഭാ​ഗ​ത്ത് തെ​ങ്ങ​നാ​ൽ വീ​ട്ടി​ൽ അ​ശ്വി​ൻ ര​ഘു (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജ്ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ന​ട​ന്നു പോ​ക​വെ ജം​ഗ്ഷ​ന് അ​ടു​ത്ത് വെ​ച്ച് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ യു​വ​തി​യെ പി​ന്തു​ട​രു​ക​യും മോ​ശ​മാ​യി സ​മീ​പി​ക്കു​ക​യും ചെ​യ്തു. ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ബൈ​ക്ക് കൊ​ണ്ട് ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വ​തി അ​തു​വ​ഴി വ​ന്ന ടി​പ്പ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പി​ന്തു​ട​ർ​ന്ന് യു​വ​തി​യെ അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഈ ​സ​മ​യം യു​വ​തി പോ​ലീ​സി​നെ വി​ളി​ച്ചു. ഉ​ട​നെ പോ​ലീ​സ് എ​ത്തി യു​വ​തി​യെ സു​ര​ക്ഷി​ത​യാ​ക്കി. പോ​ലീ​സ് ജീ​പ്പ് ക​ണ്ട് പി​ന്തു​ട​ർ​ന്ന​വ​ർ പി​ന്തി​രി​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സി.​ആ​ർ. ര​ഞ്ജു​മോ​ൾ, എ​സ്. ശ്രീ​നാ​ഥ്, എം.​എം. ഉ​ബൈ​സ്, എം.​വി. ദി​ലീ​പ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​പി. ര​തീ​ഷ്, ബോ​ബി എ​ബ്രാ​ഹം, ര​ഞ്ജി​ത് രാ​ജ​ൻ, ബി​നി​ൽ എ​ൽ​ദോ​സ്, കെ.​പി. നി​സാ​ർ, എം.​ജി. ഷീ​ജ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

 

Tags : young woman attacked case accused arrested

Recent News

Corehub Up