ഇടുക്കി: സംസ്ഥാനത്ത് ഇടുക്കിയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാർഥികളായ രണ്ട് പേർക്കാണ് രോഗം പിടിപെട്ടത്.
ഒരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ട ചികിത്സ നല്കി വരുകയാണെന്നും ആരോഗ്യനില തൃപ്തമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
Tags : Shigella Idukki students infected