x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത​ശി​ശു മ​രി​ച്ച നി​ല​യി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: June 16, 2026 09:11 PM IST | Updated: June 16, 2026 09:11 PM IST

കോ​ഴി​ക്കോ​ട്: ന​വ​ജാ​ത​ശി​ശു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ ബൈ​ത്തു​ൽ ജ​ദീ​ദ് വീ​ട്ടി​ൽ സ​യ്യി​ദ് സ​ലീ​മി​ന്‍റെ മ​ക​നാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

മാ​താ​വ് കു​ഞ്ഞി​ന് പാ​ൽ ന​ൽ​കി​യ ശേ​ഷം തൊ​ട്ടി​ലി​ൽ കി​ട​ത്തി ഉ​റ​ക്കി​യ​താ​യി​രു​ന്നു. കു​റ​ച്ചു സ​മ​യ​ത്തി​ന് ശേ​ഷം നോ​ക്കി​യ​പ്പോ​ൾ കു​ഞ്ഞ് അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : death Newborn baby vadakara

Recent News

Corehub Up